Found Dead | രാവിലെ സ്‌കൂളിലേക്ക് പോയ അധ്യാപകന്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍

 



കോട്ടയം: (www.kvartha.com) എരുമേലിയില്‍ അധ്യാപകനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂവപ്പള്ളി ടെക്‌നികല്‍ സ്‌കൂളിലെ ഇലക്‌ട്രോനിക്‌സ് ഡെമോണ്‍സ്‌ട്രേറ്ററായ ചാത്തന്‍തറ ഓമണ്ണില്‍ ശഫി യൂസഫ് (33) ആണ് മരിച്ചത്. ചരളയ്ക്ക് സമീപമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

രാവിലെ സ്‌കൂളിലേക്ക് പോയ അധ്യാപകനെ നിര്‍ത്തിയിട്ട കാറില്‍ അവശ നിലയില്‍ കണ്ടെത്തിയതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്ത് ഇദ്ദേഹത്തെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

Found Dead | രാവിലെ സ്‌കൂളിലേക്ക് പോയ അധ്യാപകന്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍



ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക അനുമാനം. മൃതദേഹം എരുമേലി ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords:  News,Kerala,State,Kottayam,Teacher,Found Dead,Death,hospital,Dead Body,Police,Car,Vehicles, Kottayam: Teacher found dead in car
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia