Kottiyoor Festival | കൊട്ടിയൂര്‍ ഉത്സവം; പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുരയിലെ ചടങ്ങുകള്‍ക്ക് മാറ്റമില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍
May 6, 2023, 18:51 IST
കണ്ണൂര്‍: (www.kvartha.com) കൊട്ടിയൂര്‍ ശിവക്ഷേത്രത്തില്‍ ഉത്സവം തുടങ്ങിയാല്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുരയില്‍ ചടങ്ങുകള്‍ക്ക് മുടക്കമില്ല. കൊട്ടിയൂര്‍ അമ്പലത്തില്‍ ഉത്സവം തുടങ്ങിയാല്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുരയിലെ തിരുവപ്പന, വെള്ളാട്ടം, കുട്ടികള്‍ക്ക് ചോറൂണ്, അന്നദാനം തുടങ്ങിയവ നടത്തില്ല, എന്നിങ്ങനെയുള്ള തെറ്റായ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ഭക്തജനങ്ങളുടെ ഇടയില്‍ ആശയകുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ക്ഷേത്രം അധികൃതരുടെ മുന്നറിപ്പ്.
കൊട്ടിയൂര്‍ ഉത്സവം പ്രമാണിച്ചോ മറ്റ് ക്ഷേത്രങ്ങളിലെ ഉത്സവം പ്രമാണിച്ചോ പറശ്ശിനി മടപ്പുരയിലെ പൂജകള്‍ക്കോ അനുഷ്ടാനങ്ങള്‍ക്കോ യാതൊരുവിധ മുടക്കവും തടസ്സവും ഉണ്ടാകില്ലെന്നും എല്ലാ ദിവസവും സാധാരണ ദിവസങ്ങളിലുള്ളതുപോലെ തന്നെ രാവിലെ 5:30 മുതല്‍ രാവിലെ 8.30 വരെ തിരുവപ്പനയും വെള്ളാട്ടവും സന്ധ്യയ്ക്ക് 6:30 മുതല്‍ 8:30 വരെ വെള്ളാട്ടവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Keywords: News, Kerala-News, Kerala, Religion-News Kottiyoor Festival; There will be no change in the ceremonies at Parassinikadavu Muthappan Madappura, temple officials
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.