Kovoor Kunjumon | എൽഡിഎഫിൽ വേണ്ടത്ര പരിഗണന കിട്ടുന്നില്ല; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുമോയെന്നതും സംശയം; ആർ എസ് പിയിലേക്ക് മടങ്ങാൻ കോവൂർ കുഞ്ഞുമോന്റെ നീക്കം

 


_അജോ കുറ്റിക്കൻ_

കൊല്ലം: (KVARTHA) അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ ആർ.എസ്.പിയിലേക്ക് മടങ്ങാൻ കോവൂർ കുഞ്ഞുമോന്റെ നീക്കം. ഈ ആവശ്യവുമായി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനെ സമീപിച്ചുവെങ്കിലും കുഞ്ഞുമോനെ വേണ്ടെന്ന നിലപാടിലാണ് ഷിബു. പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ ചതിച്ച് കാര്യ സാധ്യത്തിനായി ഇടതു മുന്നണിക്കൊപ്പം പോകുകയും പാർട്ടിയെ പൊതുജന മധ്യത്തിൽ അപമാനിക്കുകയും ചെയ്ത കുഞ്ഞുമോനെ ഒരു കാരണവശാലും പാർട്ടിക്ക് വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. അതേസമയം എ.എ അസീസ്, എൻ.കെ പ്രേമചന്ദ്രൻ എന്നിവരുടെ ആശിർവാദത്തോടെ കുഞ്ഞുമോൻ ദേശീയ നേതൃത്വത്തെ സമീപിച്ചതായും അറിയുന്നു.

Kovoor Kunjumon | എൽഡിഎഫിൽ വേണ്ടത്ര പരിഗണന കിട്ടുന്നില്ല; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുമോയെന്നതും സംശയം; ആർ എസ് പിയിലേക്ക് മടങ്ങാൻ കോവൂർ കുഞ്ഞുമോന്റെ നീക്കം

തെരഞ്ഞെടുപ്പിൽ കുന്നത്തൂർ സിപിഎം ഏറ്റെടുത്ത് മുൻ എംപി സോമപ്രസാദിനെ മത്സരിപ്പിക്കുമെന്ന് മണ്ഡലത്തിൽ ശക്തമായ പ്രചാരണം നടക്കുന്നുണ്ട്. ഈ സാഹചര്യം മുന്നിൽ കണ്ടാണ് മറുകണ്ടം ചാടാനാണ് കുഞ്ഞുമോന്റെ ശ്രമമെന്നാണ് പറയുന്നത്.എന്നാൽ ആർ.എസ്.പി ഇടത് മുന്നണി വിട്ട് യു.ഡി.എഫിൽ ചേക്കേറിയപ്പോൾ ആർ.എസ്.പിയെ പിളർത്തി അണികളെ മുന്നണിക്കൊപ്പം നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് കോവൂർ കുഞ്ഞുമോനെ ഉപയോഗിച്ച് സിപിഎം ആർ.എസ്.പി ലെനിനിസ്റ്റ് രൂപീകരിച്ചത്. എന്നാൽ പാർട്ടി രൂപികരിച്ച് മാസങ്ങൾ പിന്നിട്ടപ്പോൾ തന്നെ ആർ.എസ്.പി ലെനിനിസ്റ്റ് രണ്ടായി പിളർന്നു. സി.പി.എം. പ്രതീക്ഷിച്ചതുപോലെ ആർ.എസ്.പിയിൽ വിള്ളലുണ്ടാക്കാനും കുഞ്ഞു മോനായില്ല. അതുകൊണ്ട് തന്നെ മുന്നണിയിലും കടുത്ത അവഗണനയാണ് നേരിടേണ്ടി വരുന്നത്.
  
Kovoor Kunjumon | എൽഡിഎഫിൽ വേണ്ടത്ര പരിഗണന കിട്ടുന്നില്ല; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുമോയെന്നതും സംശയം; ആർ എസ് പിയിലേക്ക് മടങ്ങാൻ കോവൂർ കുഞ്ഞുമോന്റെ നീക്കം

സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിപദം ആവശ്യപ്പെട്ട് ഇടത് മുന്നണിക്ക് കത്ത് നൽകിയെങ്കിലും മുഖവിലയ്ക്ക് എടുത്തില്ല. മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറിയെയും നേരിട്ട് കണ്ടും ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും രക്ഷയുണ്ടായില്ല. മാത്രമല്ല ആർ.എസ്.പി ലെനിനിസ്റ്റിനെ ഇടതുമുന്നണിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഇടതുമുന്നണി അംഗീകരിക്കാത്തതും കുഞ്ഞുമോനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

Keywords:  News-Malayalam-News, Kerala, Politics, Kollam, Kovoor Kunjumon, RSP, LDF, CPM, Kovoor Kunjumon's move to return to RSP.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia