Arrested | വീട്ടമ്മയുടെ അകൗണ്ടില്‍ നിന്ന് 19 ലക്ഷം കവര്‍ന്ന കേസ്; പ്രതി പിടിയില്‍

 


കോഴിക്കോട്: (KVARTHA) മീഞ്ചന്ത സ്വദേശിയായ വീട്ടമ്മയുടെ അകൗണ്ടില്‍ നിന്ന് 19 ലക്ഷം കവര്‍ന്ന കേസില്‍ പ്രതിയെ പൊലീസ് പിടികൂടി. അസം സ്വദേശിയായ അബ്ദുര്‍ റഹ് മാന്‍ ലസ്‌കറിനെയാണ് പന്നിയങ്കര പൊലീസ് പിടികൂടിയത്. 

പൊലീസ് പറയുന്നത്: വീട്ടമ്മയ്ക്ക് ആറുവര്‍ഷം മുന്‍പ് ഉപേക്ഷിച്ച മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ച അകൗണ്ടില്‍ നിന്നാണ് 19 ലക്ഷം രൂപ നഷ്ടമായത്. നമ്പര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ആളെ കേന്ദ്രീകരിച്ച് സൈബര്‍ സെലിന്റെ സഹായത്തോടെയാണ് നടത്തിയത്. തുടര്‍ന്ന് പ്രതി അസമിലുണ്ടെന്ന് മനസിലാക്കിയതോടെ, അസം പൊലീസിന്റെ സഹായവും തേടി. 

Arrested | വീട്ടമ്മയുടെ അകൗണ്ടില്‍ നിന്ന് 19 ലക്ഷം കവര്‍ന്ന കേസ്; പ്രതി പിടിയില്‍

പിന്നാലെയാണ് അസമിലെ ഹൈലകണ്ടി ജില്ലയില്‍ എത്തി പൊലീസ് പ്രതിയെ പിടികൂടിയത്. ബന്ധുവായ സോഫ്റ്റ് വെയര്‍ എന്‍ജിനീയറുടെ സഹായത്തോടെ ആയിരുന്നു ലസ്‌കര്‍ തട്ടിപ്പ് നടത്തിയത്. ഇയാള്‍ക്കായുള്ള അന്വേഷണവും പൊലീസ് ഊര്‍ജിതമാക്കി. പ്രതിയില്‍ നിന്ന് നിരവധി പാസ്ബുകുകളും രേഖകളും പൊലീസ് പിടിച്ചെടുത്തു. നഷ്ടമായ മുഴുവന്‍ പണവും ഇയാളില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതി നടപടികള്‍ക്ക് ശേഷം നഷ്ടപ്പെട്ട തുക പരാതിക്കാരിക്ക് തിരികെ ലഭിക്കും.

Keywords: Kozhikode, Accused, Arrested, Fraud Case, Crime, Robbery, News, Kerala, Kozhikode: Accused arrested in fraud case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia