Identified | കൊയിലാണ്ടിയില്‍ മൃതദേഹഭാഗം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം; ആളെ തിരിച്ചറിഞ്ഞു

 


കോഴിക്കോട്: (www.kvartha.com) കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കരിക്കുളത്ത് നിന്നും കാണാതായ പെയിന്റിംഗ് തൊഴിലാളിയായ രാജീവന്റെ മൃതദേഹമാണെന്ന് ഭാര്യയെത്തിയാണ്  സ്ഥിരീകരിച്ചത്. കൊയിലാണ്ടി ഊരള്ളൂരിലാണ് സംഭവം. കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു. തുടര്‍ന്ന് മൊബൈലില്‍ വിളിച്ചിട്ട് കിട്ടിയിരുന്നില്ലെന്ന് ഭാര്യ പരാതിപ്പെട്ടതനുസരിച്ച് തിരച്ചില്‍ നടത്തിയിരുന്നു. 

ഞായറാഴ്ച (13.08.2023) രാവിലെയാണ് ഊരള്ളൂര്‍ ടൗണ്‍ കഴിഞ്ഞ് അരക്കിലോമീറ്റര്‍ മാറി മൃതദേഹ ഭാഗം കണ്ടെത്തിയത്. വയലരികില്‍ കത്തിക്കരിഞ്ഞ നിലയിലുള്ള കാലിന്റെ ഭാഗം നാട്ടുകാരാണ് ആദ്യം കാണുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ബാക്കി ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്. 

Identified | കൊയിലാണ്ടിയില്‍ മൃതദേഹഭാഗം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം; ആളെ തിരിച്ചറിഞ്ഞു

അരയ്ക്ക് മുകളിലേക്കുള്ള ഭാഗവും കാലുകളും മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. ഇവിടെ വെച്ച് മനുഷ്യ ശരീരം കത്തിച്ചിട്ടുണ്ടെന്ന് വ്യക്തമാകുന്ന രീതിയിലുള്ള തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. സമീപത്തുള്ള സിസിടിവി നശിപ്പിച്ച നിലയിലാണ്. ആളൊഴിഞ്ഞ പ്രദേശത്താണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഈ പ്രദേശത്ത് ഒരു വീട് മാത്രമേയുള്ളു. ഈ വീട്ടിലുള്ള സിസിടിവി പരിശോധിക്കാനാണ് നീക്കം. സംഭവസ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്.

Keywords: Kozhikode, News, Kerala, Koyilandy, Body Part, Dead Body, Missing, Identified, Kozhikode: Dead body identified.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia