Seized | 'ഓണസമ്മാനമായി തിരുവോണം ബമ്പര്‍ നറുക്കെടുപ്പില്‍ മദ്യം നല്‍കുമെന്ന് ലോടറി മാതൃകയില്‍ കൂപണ്‍ അച്ചടിച്ച് വിതരണം'; യുവാവിനെ കയ്യോടെ തൂക്കിയെടുത്ത് എക്‌സൈസ്
Aug 23, 2023, 17:05 IST
കോഴിക്കോട്: (www.kvartha.com) ഓണസമ്മാനമായി തിരുവോണം ബമ്പര്‍ നറുക്കെടുപ്പില്‍ മദ്യം നല്‍കുമെന്ന് ലോടറി മാതൃകയില്‍ കൂപണ്‍ അച്ചടിച്ച് വിതരണം ചെയ്തെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ബേപ്പൂര്‍ ഗ്രാമ പഞ്ചായത് പരിധിയിലെ ഷിംജിത്തി(36)നെയാണ് എക്സൈസ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ ശരത് ബാബുവും സംഘവും പിടികൂടിയത്.
എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത് ഇങ്ങനെ: ഒന്നും രണ്ടും സമ്മാനങ്ങളായി നല്‍കുന്ന മദ്യ ബ്രാന്‍ഡുകളുടെ പേരെഴുതിയായിരുന്നു കൂപണ്‍ വിതരണം ചെയ്തത്. 1000 കൂപണുകളാണ് ഇയാള്‍ ഇത്തരത്തില്‍ അച്ചടിച്ചത്. ഇതില്‍ വില്‍പന നടത്തിയ 300 കൂപണുകളുടെ കൗണ്ടറും വില്‍ക്കാത്ത 700 കൂപണുകളും ഇയാളില്‍നിന്ന് പിടിച്ചെടുത്തു.
ഓണമടുത്തതോടെ വ്യാജമദ്യ നിര്‍മാണം വ്യാപകമായെന്ന് വ്യക്തമാക്കുന്നതാണ് അടുത്തിടെ നടന്ന റെയ്ഡുകള്‍. മദ്യം സമ്മാനമായി നല്‍കുന്ന കൂപണുകള്‍ അടിച്ചിറക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എക്സൈസ് വ്യക്തമാക്കി.
Keywords: News, Kerala, Kerala-News, News-Malayalam, Regional-News, Kozhikode, Excise, Arrested, Onam Gift, Alcohol, Kozhikode: Excise arrest 36 year old man who offered Onam gift as alcohol.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.