Hospitalized | കോഴിക്കോട് ഛര്‍ദിയും മറ്റ് അസ്വസ്ഥതകളുമായി 12 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
Oct 14, 2023, 16:50 IST
കോഴിക്കോട്: (KVARTHA) ഛര്‍ദിയും മറ്റ് അസ്വസ്ഥതകളുമായി 12 വിദ്യാര്‍ഥികളെ വടകര താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ക്ക് ഒരേ പോലെയുള്ള ശാരീരിക അസ്വസ്ഥതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്‌കൂളില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്ന് നിഗമനത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.
സ്‌കൂള്‍ ബസിന്റെ ഡ്രൈവറിനും പാചകതൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്‍പെടെ 14 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച (13.10.2023) സ്‌കൂളില്‍ ഭക്ഷ്യ മേള സംഘടിപ്പിച്ചിരുന്നു. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്കാണ് ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടതെന്നാണ് വിവരം. അതേസമയം കുട്ടികളുടെ രക്തപരിശോധന അടക്കം നടത്തും. കുട്ടികള്‍ ചികിത്സയില്‍ തുടരുകയാണ്.
Keywords: News, Kerala, Treatment, Food Poisonin, Students, Vomiting, Children, Hospitalized, Kozhikode: Food poisoning; 12 children hospitalized.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.