K Raghavan Master | ആസ്വാദകരുടെ മനസില്‍ സംഗീതത്തിന്റെ ഇതിഹാസം തീര്‍ത്ത കെ രാഘവന്‍ മാസ്റ്റര്‍ക്ക് ഗാനാഞ്ജലി

 


കോഴിക്കോട്: (www.kvartha.com) ആസ്വാദകരുടെ മനസില്‍ സംഗീതത്തിന്റെ ഇതിഹാസം തീര്‍ത്ത കെ രാഘവന്‍ മാസ്റ്റര്‍ക്ക് സംഗീതമേ ജീവിതം ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ ഗാനാഞ്ജലി. ടൗണ്‍ ഹാളില്‍ സംഗീതം ജീവിതം ഫൗന്‍ഡേഷന്റെ നേതൃത്വത്തില്‍ ബുധനാഴ്ച നടത്തിയ ശ്യാമ സുന്ദര പുഷ്പമേ ഗാന വിരുന്നൊരുക്കിയാണ് ഒമ്പതാം ചരമ വാര്‍ഷികം ആചരിച്ചത്.

കെ രാഘവന്‍ മാസ്റ്ററുടെ എക്കാലത്തെയും ഹിറ്റുകളൊന്നായ 'കായലരികത്ത് വലയെറിഞ്ഞപ്പോള്‍' എന്ന ഗാനം കെ രാഘവന്‍ മാസ്റ്ററുടെ മകന്‍ ആര്‍ കനകാംബരന്‍ പാടിയാണ് ഗാനാഞ്ജലിയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് മഞ്ജുഭാഷിണി മണിയറയില്‍ ഗാനവുമായി ചലച്ചിത്ര പിന്നണി ഗായകന്‍ വിശ്വന്‍, 'മാനത്തെ കായലിന്‍' ഗാനവുമായി കെ കെ സാജനും, അസീസ് അഹദോന്റെ എന്ന ഗാനവും പാടി കഴിയുമ്പോഴേക്കും ടൗണ്‍ ഹാളില്‍ തിങ്ങി നിറഞ്ഞ ആസ്വദകര്‍ പാട്ടിന്റെ ഒരു കാലഘട്ടത്തിലെ ഓര്‍മ്മകളില്‍ അലിഞ്ഞ് ചേര്‍ന്നിരുന്നു.

'കിളിവാതിലില്‍ മുട്ടി വിളിച്ചത്', 'കരിമുകില്‍ കാട്ടിലെ' തുടങ്ങി 'എല്ലാരും ചൊല്ലണ്', 'ഓത്ത് പള്ളീലന്ന് നമ്മള്‍', നിസരി സോളമന്‍ 'നാദാപുരം പള്ളിയിലെ' എന്നിവ പാടി കഴിയുമ്പോള്‍ നിലക്കാത്ത കയ്യടികള്‍. ഏറ്റവും ഒടുവില്‍ 'അപ്പോളും പറഞ്ഞില്ലെ' ഗാനം പാടി ഗാനാഞ്ജലി അവസാനിപ്പിച്ചിട്ടും ഹാള്‍ വിട്ടൊഴിയാതെ ആസ്വദകരും. പാട്ടിന്റെ ഇടവേളകളില്‍ റേഡിയോ ആര്‍ട്ടിസ്റ്റ് ഗീതാ ദേവി വാസുദേവന്‍, ആര്‍ കനകാംബരന്‍, എഴുത്തുകാരി മീനാക്ഷി, ഓടക്കുഴല്‍ വാദകന്‍ ഫ്രാന്‍സിസ് രാജു എന്നിവര്‍ രാഘവന്‍ മാസ്റ്ററുമൊത്തുള്ള അനുഭവങ്ങള്‍ പങ്കുവച്ചു.

K Raghavan Master | ആസ്വാദകരുടെ മനസില്‍ സംഗീതത്തിന്റെ ഇതിഹാസം തീര്‍ത്ത കെ രാഘവന്‍ മാസ്റ്റര്‍ക്ക് ഗാനാഞ്ജലി

ഗാനാഞ്ജലിയില്‍ കീ ബോര്‍ഡ് ഹരിദാസ്, ഗിറ്റാര്‍ ഇ കെ സോമന്‍, തബല സന്തോഷ്, ഓടക്കുഴല്‍ ഫ്രാന്‍സിസ് രാജു, റിഥം പാഡ് അസീസ്, ബേസ് ഗിറ്റാര്‍ റിനില്‍ എന്നിവര്‍ പിന്നണിയില്‍ അണിനിരന്നു. സംഗീതമേ ജീവിതം ഫൗന്‍ഡേഷന്‍ ഡയറക്ടര്‍മാരായ അഡ്വ. അബ്ദുര്‍ അസീസ്, കെ കെ സാജന്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Kozhikode, News, Kerala, Song, Singer, Kozhikode: Gananjali for K Raghavan master.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia