Bus Accident | താമരശ്ശേരി ചുരത്തില്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട് ബസ് അപകടത്തില്‍പെട്ടു; സംരക്ഷണ ഭിത്തി മറികടന്നു

 


കോഴിക്കോട്: (www.kvartha.com) താമരശ്ശേരി ചുരത്തില്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട് ബസ് അപകടത്തില്‍പെട്ടു. തിങ്കളാഴ്ച പുലര്‍ചെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. ബെംഗ്ലൂറില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന കര്‍ണാടക ട്രാന്‍സ്പോര്‍ട് ബസാണ് ഏഴാം വളവില്‍ അപകടത്തില്‍പ്പെട്ടത്. ചുരത്തിലെ സംരക്ഷണ ഭിത്തി മറികടന്ന് മൂന്നുമീറ്ററോളം പുറത്തേക്ക് ഇറങ്ങിയാണ് ബസ് നിന്നത്.

Bus Accident | താമരശ്ശേരി ചുരത്തില്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട് ബസ് അപകടത്തില്‍പെട്ടു; സംരക്ഷണ ഭിത്തി മറികടന്നു

അപകടത്തില്‍ യാത്രക്കാര്‍ക്കോ ബസ് ജീവനക്കാര്‍ക്കോ പരിക്കില്ല. ബസിലുണ്ടായിരുന്നവരെ അതുവഴി വന്ന വാഹനങ്ങളില്‍ കയറ്റി കോഴിക്കോട് എത്തിച്ചു. അപകടസ്ഥലത്ത് നിന്നും ബസ് മാറ്റാന്‍ സാധിച്ചിട്ടില്ല. ക്രെയിനുപയോഗിച്ച് നീക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. അപകടത്തിന് പിന്നാലെ ചുരത്തിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

Keywords:  Kozhikode: Karnataka Transport bus met accident, Kozhikode, News, Accident, Passengers, Traffic, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia