Vandalised | കോഴിക്കോട് നേതാക്കളുടെ ഫോടോ തകര്‍ത്ത സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കവേ വീണ്ടും അക്രമം; ഗാന്ധി പ്രതിമയുടെ തല തകര്‍ത്ത നിലയില്‍
Oct 16, 2022, 09:40 IST
കോഴിക്കോട്: (www.kvartha.com) കക്കോടി മോരിക്കരയില്‍ ഗാന്ധി സ്‌ക്വയറിന് നേരെ വീണ്ടും ആക്രമണം. ഗാന്ധി പ്രതിമയുടെ തല തകര്‍ത്ത നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാത്രിയിലാണ് ആക്രമണം ഉണ്ടായത്. ചേവായൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വെള്ളിയാഴ്ച രാത്രി നേതാക്കളുടെ ഫോടോ തകര്‍ത്ത സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കവേയാണ് വീണ്ടും അക്രമം ഉണ്ടായിരിക്കുന്നത്. ആദ്യം ആക്രമണമുണ്ടായതിന് പിന്നാലെ പ്രദേശത്തെ ഒരു വ്യക്തിക്കെതിരെ ഗാന്ധി സ്‌ക്വയര്‍ സംരക്ഷിക്കുന്നവര്‍ ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ശനിയാഴ്ച രാത്രി വീണ്ടും ആക്രമണമുണ്ടായത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.