Found Dead | ഭാര്യയെ ബന്ധു വീട്ടിലാക്കി മടങ്ങിയ യുവാവ് വയലില്‍ മരിച്ച നിലയില്‍

 


കോഴിക്കോട്: (www.kvartha.com) ഭാര്യയെ ബന്ധു വീട്ടിലാക്കി മടങ്ങിയ യുവാവിനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാത്തമംഗലം മാട്ടാത്ത് തൊടികയില്‍ വീനസ് കുമാറിനെ (40) ആണ് നെച്ചൂളിയിലെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീനസ് സഞ്ചരിച്ച ബൈക് അപകടത്തില്‍പെട്ടതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഞായറാഴ്ച രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. രാത്രി ഭാര്യയെ ബന്ധു വീട്ടിലാക്കി സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെ നെച്ചൂളി പാലത്തിന് സമീപം ബൈക് വയലിലേക് മറിഞ്ഞ് അപകടമുണ്ടായതെന്നാണ് വിവരം. കുന്നമംഗലം പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Found Dead | ഭാര്യയെ ബന്ധു വീട്ടിലാക്കി മടങ്ങിയ യുവാവ് വയലില്‍ മരിച്ച നിലയില്‍

Keywords: Kozhikode, News, Kerala, Found Dead, Death, Police, bike, Kozhikode: Man found dead in field at Chathamangalam.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia