Arrested | എഐ സാങ്കേതികവിദ്യ വഴിയുള്ള ഡീപ് ഫേക് കേസ്; കോഴിക്കോട്ടെ പരാതിക്കാരന് നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടി, 3 പേര് അറസ്റ്റില്‍
Jan 7, 2024, 10:02 IST
കോഴിക്കോട്: (KVARTHA) എഐ സാങ്കേതികവിദ്യ വഴി സുഹൃത്തിന്റെ വീഡിയോ കോള്‍ വന്ന സംഭവത്തില്‍ പരാതിക്കാരന് നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടി. പാലാഴി സ്വദേശി രാധാകൃഷ്ണന്റെ 4000 രൂപയാണ് തിരികെ കിട്ടിയത്. കേസിലെ മുഖ്യപ്രതിയായ കൗശല്‍ ഷാ മറ്റൊരു കേസില്‍ തീഹാര്‍ ജയിലില്‍ റിമാന്‍ഡിലാണ് മറ്റ് രണ്ട് പ്രതികളെ ഗുജറാതില്‍ നിന്നും ഗോവയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് നല്കിയ റിപോര്‍ട് പ്രകാരം സിജെഎം കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് ഡീപ് ഫേക് കേസില്‍ പരാതിക്കാരന് പണം ലഭിച്ചത്. തട്ടിപ്പ് നടത്തി പണം ട്രാന്‍സ്ഫര്‍ ചെയ്ത ചൂതാട്ട സംഘത്തിന്റെ അകൗണ്ട് കോടതി ഉത്തരവ് പ്രകാരം പൊലീസ് മരിവിപ്പിച്ചിരുന്നു. ഈ അകൗണ്ടില്‍ നിന്നാണ് പരാതിക്കാരന്റെ പണം തിരികെ നല്‍കിയത്.
കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പൊലീസ് പറയുന്നത്: കഴിഞ്ഞ ജൂലൈ 9നാണ് കേസിനാസ്പദമായ സംഭവം. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡീപ് ഫേക് സാങ്കേതിക വിദ്യയും ഉപയോഗിച്ച് വീഡിയോ കോളിലൂടെ സുഹൃത്തെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു കേസ് റിപോര്‍ട് ചെയ്തത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കുറ്റവാളികളെ പിടികൂടുകയായിരുന്നു.
കേന്ദ്ര സര്‍കാര്‍ സ്ഥാപനത്തില്‍നിന്നും വിരമിച്ച പരാതിക്കാരന്റെ കൂടെ ജോലി ചെയ്തിരുന്ന സുഹൃത്തിന്റെ വോയ്സും, വീഡിയോ ഇമേജും ഫേക് ആയി സൃഷ്ടിച്ച് ആശുപത്രി ചെലവിനാണെന്ന വ്യാജേനെ 40,000 രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. ഇതേത്തുടര്‍ന്ന് കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.
പരാതിക്കാരനെ അദ്ദേഹത്തിന്റെ കൂടെ കൂടെ ജോലി ചെയ്തിരുന്ന ആളും ഇപ്പോള്‍ അമേരികയില്‍ താമസിക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശിയായ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ വാട്സ്ആപ് അകൗണ്ടില്‍ നിന്നും ബന്ധപ്പെടുകയും, വിശ്വസിപ്പിക്കുന്നതിനായി സുഹൃത്തിന്റെയും ഭാര്യയുടെയും ചിത്രം അയച്ചു കൊടുക്കുകയും ചെയ്തു. കൂടാതെ വോയിസ് കോളില്‍ സുഹൃത്തിന്റെ ശബ്ദത്തില്‍ പരാതിക്കാരന്റെ ഭാര്യയെയും മക്കളെയും കുറിച്ച് അന്വേഷിക്കുകയും ചെയ്തു.
ഇതിനുശേഷമാണ് മുംബൈയിലെ ആശുപത്രിയിലുള്ള ഭാര്യയുടെ സഹോദരിക്ക് അടിയന്തര ശസ്ത്രക്രിയയ്ക്ക് ആശുപത്രി ചെലവിനാണെന്ന വ്യാജേനെ 40000 രൂപ അത്യാവശ്യമുണ്ടെന്ന് അറിയിച്ചത്. മുംബൈയിലെത്തിയാല്‍ ഉടന്‍തന്നെ തിരികെ അയച്ച് തരാമെന്നും പറഞ്ഞ് പണം ആവശ്യപ്പെടുകയും, നേരിട്ട് സംസാരിക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ കുറച്ചു സെകന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഒരു വാട്സ് ആപ് വീഡിയോ കോളില്‍ വന്ന് ആര്‍ഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്താല്‍ ഡീപ് ഫേക് സാങ്കേതിക വിദ്യ ഉപയോഗിച്ച് വിശ്വസിപ്പിച്ച് ചതിയിലൂടെ പണം തട്ടിയെടുക്കുകയായിരുന്നു.
കേസിനോട് അനുബന്ധിച്ച് ഗുജറാതില്‍ നിന്നും അറസ്റ്റില്‍ ആയ ശെയ്ഖ് മുര്‍തുസാമിയ ഹയാത്ത്ഭായും ഗോവയിലെ പഞ്ചിമില്‍ നിന്നും അറസ്റ്റില്‍ ആയ സിദ്ദേശ് ആനന്ദ് കര്വെയും അമൃശ് അശോക് പാട്ടീലും കോഴിക്കോട് ജില്ലാ ജയിലിലും ഒന്നാം പ്രതിയായ ഗുജറാത് സ്വദേശിയായ കൗശല്‍ ഷാ ഡെല്‍ഹിയിലെ തീഹാര്‍ ജയിലിലും റിമാന്‍ഡിലാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, Kerala, Kerala-News, Kozhikode-News, Malayalam-News, Kozhikode News, Native, Gets Back, Rs 4000, Lost, Ai Technology, Deep Fake Scam, Three Arrested, Kozhikode native gets back Rs 4000, when he lost through Ai Deep Fake Scam and three arrested.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.