NIT | എന്‍ ഐ ടി നിര്‍ത്തിവെച്ചു, വരും ദിവസങ്ങളില്‍ ഓണ്‍ലൈനില്‍ ക്ലാസുകള്‍ നടത്തുമെന്ന് അധികൃതര്‍; പരീക്ഷകളും മാറ്റി
Sep 17, 2023, 16:32 IST
കോഴിക്കോട്: (www.kvartha.com) നിപ നിയന്ത്രണം ലംഘിച്ച് നടത്തിവന്ന ക്ലാസുകള്‍ കോഴിക്കോട് എന്‍ ഐ ടി നിര്‍ത്തിവെച്ചു. വരും ദിവസങ്ങളില്‍ ഓണ്‍ലൈനില്‍ ക്ലാസുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ, എന്‍ ഐ ടിയിലെ പരീക്ഷകളും മാറ്റി. നിപ നിയന്ത്രണം ലംഘിച്ച് ക്ലാസുകള്‍ നടത്തുന്നതായി വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു.
ക്ലാസുകള്‍ നടത്തിയതില്‍ ജില്ലാ മെഡികല്‍ ഓഫിസര്‍ക്കും ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും വിദ്യാര്‍ഥികള്‍ പരാതിയും നല്‍കി. എന്നാല്‍, കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ലെന്നും കേന്ദ്ര സര്‍കാര്‍ സ്ഥാപനം ആയതിനാല്‍ സംസ്ഥാനം പ്രഖ്യാപിച്ച അവധി ബാധകമല്ലെന്നുമുള്ള വിശദീകരണമാണ് എന്‍ ഐ ടി അധികൃതര്‍ നല്‍കിയത്. വിഷയം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഇടപെടുകയും ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ക്ലാസുകള്‍ നിര്‍ത്തിവച്ചത്.

Keywords: Kozhikode NIT stopped classes conducted in violation of Nipah regulation, Kozhikode, News, Kozhikode NIT, Nipah Regulation, Online Class, Health, Health and Fitness, Health Minister, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.