Accidental Death | അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് മറിഞ്ഞ് അപകടം; പരുക്കേറ്റയാള്‍ മരിച്ചു

 


കോഴിക്കോട്: (www.kvartha.com) ഒരാഴ്ച മുമ്പ് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് മറിഞ്ഞ് പരുക്കേറ്റയാള്‍ മരിച്ചു. പാറക്കടവിലെ ചോരങ്ങാട്ട് മുസ്തഫ (48) ആണ് മരിച്ചത്. വടകര ദേശീയ പാതയില്‍വെച്ചായിരുന്നു സംഭവം. കഴിഞ്ഞാഴ്ച രോഗിയായ അമ്മയുമായി ആംബുലന്‍സില്‍ പോകുന്നതിനിടയിലായിരുന്നു അപകടം.  

മുസ്തഫയും ഭാര്യയും രോഗിയായ മാതാവുമാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മുസ്തഫ കോഴിക്കോട് ബേബി മെമോറിയല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഭാര്യ: സമീറ ഇടയില്‍ പീടിക. മക്കള്‍: ആദില്‍, ആമിര്‍, റംസാന്‍

Accidental Death | അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് മറിഞ്ഞ് അപകടം; പരുക്കേറ്റയാള്‍ മരിച്ചു


Keywords:  News, Kerala-News, Kerala, Accident-News, Local-News, Regional-News, Accidental-Death, Road-Accident, News-Malayalam, Kozhikode: One died in ambulance accident. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia