Petrol Bomb Attack | സിപിഎം ലോകല്‍ സെക്രടറിയുടെ വീടിന് നേരെ പെട്രോള്‍ ബോംബേറ്; ജനല്‍ചില്ലുകള്‍ക്കും വാതിലുകള്‍ക്കും കേടുപാടുകള്‍; പൊലീസ് അന്വേഷണം ആരംഭിച്ചു
Jun 21, 2022, 10:35 IST
കോഴിക്കോട്: (www.kvartha.com) പേരാമ്പ്രയില്‍ സിപിഎം ലോകല്‍ സെക്രടറിയുടെ വീടിന് നേരെ പെട്രോള്‍ ബോംബേറ്. നൊച്ചാട് സിപിഎം ലോകല്‍ സെക്രടറി എടവന സുരേന്ദ്രന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. രാത്രി 1.45 ഓടെയാണ് സംഭവം ഉണ്ടായതെന്ന് വീട്ടുകാര്‍ പറഞ്ഞു.
രണ്ട് പെട്രോള്‍ ബോംബുകളാണ് വീടീന് നേരെ എറിഞ്ഞിരിക്കുന്നത്. വീടിന്റെ ജനല്‍ചില്ലുകള്‍ക്കും വാതിലുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അക്രമത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി തെളിവെടുപ്പ് നടത്തുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ജൂണ്‍ 19 ന് നൊച്ചാട് മണ്ഡലം യൂത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് നസീറിന്റെ വീടിന് നേരെയും ആക്രമണമുണ്ടായിരുന്നു. ബോംബേറില്‍ വീടിന്റെ പോര്‍ചില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി നശിച്ചു. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ആരോപിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.