Accident | നിയന്ത്രണംവിട്ട ബുള്ളറ്റ് വൈദ്യുതി തൂണിലിടിച്ചു; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം, അപകടം ഡിഗ്രി പ്രവേശനത്തിന് പോകുന്നതിനിടെ
കോഴിക്കോട്: (www.kvartha.com) നിയന്ത്രണംവിട്ട ബുള്ളറ്റ് വൈദ്യുതി തൂണിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. മണിയൂര്‍ എലിപ്പറമ്പത്തുമുക്ക് ഹോമിയോ ഡിസ്പന്‍സറിക്ക് സമീപം പരേതനായ വിനോദിന്റെയും വടകര വാടര്‍ അതോറിറ്റിയില്‍ ജോലി ചെയ്യുന്ന ശ്രീകലയുടെയും മകന്‍ ശ്രീരാഗ് (18)ആണ് മരിച്ചത്. പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന ശ്രീരാഗ് സഞ്ചരിച്ച ബുള്ളറ്റ് പേരാമ്പ്ര റോഡ് അട്ടക്കുണ്ട് പാലം ചിറക്കര റോഡ് കഴിഞ്ഞ ഉടനെ നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നി മാറി സമീപത്തെ വൈദ്യുതി തൂണിലിടിക്കുകയായിരുന്നുവെന്നാണ് വിവരം.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ കൊയിലാണ്ടി താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തെരുവുനായ കുറുകെ ചാടിയതോടെയാണ് ബുള്ളറ്റ് നിയന്ത്രണ വിട്ടതെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. മേപ്പയൂര്‍ ഹയര്‍സെകന്‍ഡറി സ്‌കൂളില്‍ നിന്ന് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ശ്രീരാഗ് ചൊവ്വാഴ്ച കോഴിക്കോട് ദേവഗിരി കോളജില്‍ ഡിഗ്രി പ്രവേശനത്തിന് പോവുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.
Keywords: Kozhikode, News, Kerala, Accident, Death, Student, hospital, Injured, Kozhikode: Student died in accident.