Attack | കോഴിക്കോട് വിദ്യാര്‍ഥിക്ക് നേരെ ആക്രമണം; എസ്എഫ്‌ഐക്കാര്‍ ഉള്‍പെട്ട സംഘമാണ് പിന്നിലെന്ന് പരാതി
കോഴിക്കോട്: (www.kvartha.com) മേപ്പാടി പോളിടെക്നിക് കോളജ് വിദ്യാര്‍ഥിക്ക് നേരെ ആക്രമണം. എസ്എഫ്‌ഐക്കാര്‍ ഉള്‍പെട്ട സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരാതി. അഭിനവിനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ അഭിനവിനെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നേരത്തെ മേപ്പാടി പോളി ടെക്നിക് കോളേജിലുണ്ടായ അക്രമത്തില്‍ എസ്എഫ്‌ഐ വനിതാ നേതാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു വിദ്യാര്‍ത്ഥിക്ക് നേരെകൂടി ആക്രമണമുണ്ടായത്. യൂണിയന്‍ തിരഞ്ഞെടുപ്പിനിടെയാണ് രണ്ട് ദിവസം മുന്‍പ് മേപ്പാടി പോളി ടെക്‌നിക്ക് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷമുണ്ടായത്.
കോളജിലെത്തിയ എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് അപര്‍ണ ഗൗരിയെ 30ഓളം വിദ്യാര്‍ഥികള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. കോളേജിലെ മയക്കുമരുന്ന് സംഘമായ ട്രാബിയോക്കിനെ ചോദ്യം ചെയ്തതിനാണ് വനിത നേതാവിനെ ക്രൂരമായി ആക്രമിച്ചതെന്നാണ് എസ്എഫ്‌ഐയുടെ പരാതി.
Keywords: Kozhikode, News, Kerala, Complaint, attack, Medical College, Kozhikode: Student injured in attack.