Traffic Control | കോഴിക്കോട് മൂരാട് പാലത്തില്‍ നവംബര്‍ 18 മുതല്‍ 25 വരെ ഗതാഗത നിയന്ത്രിക്കും
കോഴിക്കോട്: (www.kvartha.com) മൂരാട് പുതിയ പാലത്തില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നവംബര്‍ 18 മുതല്‍ 25 വരെ വാഹന ഗതാഗത നിയന്ത്രിക്കും. ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡിയാണ് ഇതുസംബന്ധിച്ച് അറിയിപ്പ് നല്‍കിയത്. യാത്രക്കാരുമായി വരുന്ന വാഹനങ്ങള്‍ക്ക് എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ 11 വരെയും വൈകിട്ട് മൂന്ന് മുതല്‍ ആറ് വരെയും മൂരാട് പാലത്തിലൂടെ പോകാം. ബാക്കി സമയങ്ങളില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു.
തലശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന ചരക്ക് വാഹനങ്ങള്‍ പെരിങ്ങത്തൂര്‍-നാദാപുരം -കുറ്റ്യാടി-പേരാമ്പ്ര-ഉള്ളിയേരി-അത്തോളി-പൂളാടിക്കുന്ന് വഴി കോഴിക്കോട് നഗരത്തില്‍ പ്രവേശിക്കണം. കോഴിക്കോട് ഭാഗത്തു നിന്നു തലശേരിയിലേക്കുള്ള ചരക്കു വാഹനങ്ങള്‍ ഇതേ വഴി പോകണം.
വടകരയില്‍ നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന യാത്രക്കാരുമായി വാഹനങ്ങള്‍ വടകരപണിക്കോട്ടി റോഡ് മണിയൂര്‍ ഗവ. ഹൈസ്‌കൂള്‍ തുറശ്ശേരിമുക്ക് തുറശ്ശേരിക്കടവ് പാലംകീഴൂര്‍ ശിവക്ഷേത്രം ജംക്ഷന്‍ വഴി പയ്യോളിയിലേക്ക് പോകണം. പയ്യോളി ഭാഗത്തു നിന്ന് വടകര ഭാഗത്തേക്കുള്ള യാത്രാ വാഹനങ്ങള്‍ പയ്യോളിതച്ചന്‍ കുന്ന് അട്ടക്കുണ്ട് കടവ് പാലംബാങ്ക് റോഡ് വഴി വടകര ടൗണില്‍ പ്രവേശിക്കണം.
Keywords: Kozhikode, News, Kerala, Traffic, Bridge, Kozhikode: Traffic control on Murad Bridge from November 18 to 25.