Treatment | ട്രെയിന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതായി സൂചന; അന്വേഷണം ഊര്‍ജിതം

 


കോഴിക്കോട്: (www.kvartha.com) ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യുടിവ് എക്‌സ്പ്രസ് ട്രെയിനില്‍ കഴിഞ്ഞദിവസം രാത്രി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയെന്ന സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതായി സൂചന ലഭിച്ചതായി പൊലീസ്.

പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചത്. കാലിന് പൊള്ളലേറ്റതിനെ തുടര്‍ന്നാണ് ഇയാള്‍ ചികിത്സ തേടിയെത്തിയത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തി പൊലീസ് സംഘം പരിശോധന നടത്തി. ഇവിടെനിന്ന് വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

കേസിലെ നിര്‍ണായക സാക്ഷിയായ റാസിഖിന്റെ സഹായത്തോടെ തയാറാക്കിയ രേഖാചിത്രമാണ് പൊലീസ് രാവിലെ പുറത്തുവിട്ടത്. എലത്തൂര്‍ പൊലീസ് സ്റ്റേഷനിലാണ് രേഖാചിത്രം തയാറാക്കിയത്. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നെങ്കിലും അതില്‍ മുഖം വ്യക്തമായിരുന്നില്ല. പിന്നീട് ഇത് പ്രതിയുടേതല്ലെന്നും കാപ്പാട് സ്വദേശിയായ വിദ്യാര്‍ഥിയുടേതാണെന്നും പൊലീസ് വ്യക്തമാക്കി.

Treatment | ട്രെയിന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതായി സൂചന; അന്വേഷണം ഊര്‍ജിതം

രേഖാചിത്രം പുറത്തുവിടുന്നതോടെ പ്രതിയെക്കുറിച്ച് സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഞായറാഴ്ച രാത്രി 9.11ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നു കണ്ണൂരിലേക്ക് പുറപ്പെട്ട ആലപ്പുഴകണ്ണൂര്‍ എക്‌സിക്യൂടീവ് എക്‌സ്പ്രസ് ട്രെയിനില്‍ എലത്തൂരില്‍ വച്ചാണ് അക്രമ സംഭവമുണ്ടായത്. അക്രമി ഡി1 കോചില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

ട്രാകില്‍നിന്ന് മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തു. തീ പടര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയതിനെ തുടര്‍ന്നാണ് മരണമെന്നാണ് സംശയിക്കുന്നത്. അപകടത്തില്‍ മൂന്നു സ്ത്രീകള്‍ ഉള്‍പെടെ ഒമ്പത് യാത്രക്കാര്‍ക്ക് പൊള്ളലേറ്റു. ഇവര്‍ ചികിത്സയിലാണ്.

Keywords:  Kozhikode Train Fire: Sketch of Suspect; Search at Kannur District Hospital, Kozhikode, News, Hospital, Treatment, Police-station, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia