Found Dead | കോഴിക്കോട് പിതാവ് റെയില്‍വെ ട്രാകിലും 2 പെണ്‍മക്കള്‍ വീട്ടിനകത്തും മരിച്ച നിലയില്‍

 


കോഴിക്കോട്: (KVARTHA) പയ്യോളിയില്‍ പിതാവിനെ റെയില്‍വെ ട്രാകിലും 2 പെണ്‍മക്കളെ വീട്ടിനകത്തും മരിച്ച നിലയില്‍ കണ്ടെത്തി. അയനിക്കാട് സ്വദേശി സുമേഷ് (42), മക്കളായ മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവരാണ് മരിച്ചത്.

സുമേഷ് ട്രെയിന്‍ തട്ടി മരിച്ചവിവരം അറിയിക്കാന്‍ പ്രദേശവാസികള്‍ വീട്ടിലെത്തിയപ്പോള്‍ പൂട്ടിയ നിലയിലായിരുന്നു. ഇവര്‍ സമീപത്തുള്ള സുമേഷിന്റെ അനുജന്റെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാതില്‍ തുറന്ന് അകത്ത് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ എട്ടോടെയാണ് സുമേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Found Dead | കോഴിക്കോട് പിതാവ് റെയില്‍വെ ട്രാകിലും 2 പെണ്‍മക്കള്‍ വീട്ടിനകത്തും മരിച്ച നിലയില്‍

സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. വിഷം ഉള്ളില്‍ ചെന്നാണ് കുട്ടികള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിനായി കൊണ്ടുപോകും. കുട്ടികളുടെ മരണ കാരണം സംബന്ധിച്ച് പോസ്റ്റുമോര്‍ടത്തിന് ശേഷമേ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.

4 വര്‍ഷം മുമ്പ് സുമേഷിന്റെ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. വിദേശത്തായിരുന്ന സുമേഷ് ഭാര്യ മരിച്ചശേഷം തിരിച്ചുപോയിരുന്നില്ല. ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയ പത്താം തരം വിദ്യാര്‍ഥിനിയാണ് ഗോപിക. ജ്യോതിക എട്ടാം തരം വിദ്യാര്‍ഥിനിയാണ്. സാമ്പത്തിക പ്രശ്‌നങ്ങളൊന്നും ഇവര്‍ക്ക് ഇല്ലായിരുന്നെന്നും എന്താണ് കാരണമെന്ന് അറിയില്ലെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

Keywords: News, Kerala, Kerala-News, Malayalam-News, Regional-News, Kozhikode News, Two Daughters, Father, Found Dead, Mother, Died, Covid-19, Railway Track, Poison, Police, Kozhikode: Two daughters and father found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia