KP Mohanan | രണ്ടാം ടേമിൽ മന്ത്രിസ്ഥാനത്തിന് പിടിമുറുക്കാൻ കെപി മോഹനൻ; ജെഡിഎസ് ലയനം നീളുന്നു
Apr 18, 2023, 11:09 IST
കണ്ണൂർ: (www.kvartha.com) സംസ്ഥാന രാഷ്ട്രീയത്തിൽ ആയാറാം ഗായാറാം ശൈലിയുടെ വക്താവെന്ന് ആക്ഷേപമുള്ള കെപി മോഹനൻ, എൽഡിഎഫ് സർകാരിന്റെ മന്ത്രിസഭാ പുന:സംഘടനം നടക്കാനിരിക്കെ മന്ത്രി സ്ഥാനത്തിനായി പിടിമുറുക്കുന്നതായി സൂചന. സംസ്ഥാന നിയമസഭയിൽ ലോക് താന്ത്രിക് ജനതാദളിന്റെ ഏക അംഗമാണ് കെപി മോഹനൻ.
ദേശീയ തലത്തിൽ ലോക് താന്ത്രിക് ജനതാദൾ ലയിച്ച് ആർജെഡിയുടെ ഭാഗമായതോടെ സാങ്കേതികമായി യുഡിഎഫിലാണ് കെപി മോഹനൻ. കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നും എൽഡിഎഫ് സ്ഥാനാർഥിയായാണ് മത്സരിച്ച് വിജയിച്ചതെങ്കിലും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ എൽജെഡിക്ക് അമർഷമുണ്ട്. സോഷ്യലിസ്റ്റ് പാർടികളുടെ ലയനമെന്ന ലക്ഷ്യം വിഭാവനം ചെയ്തു കൊണ്ട് 2022 ൽ മറ്റു ഈർക്കിൽ പാർടികൾ കേരളത്തിൽ ലയിച്ചുവെങ്കിലും എൽജെഡി കേരളാ ഘടകം ലയനനീക്കത്തിനൊപ്പം ചേർന്നിരിന്നില്ല.
എൽഡിഎഫിനൊപ്പമുള്ള മാത്യു ടി തോമസ്, കൃഷ്ണൻകുട്ടി വിഭാഗം നയിക്കുന്ന ജെഡിഎസിനൊപ്പം ലയിക്കാനാണ് എൽജെഡി കേരളാ ഘടകത്തിലെ ഒരു വിഭാഗത്തിന് താൽപര്യം. എതിർപ്പുമായി ഇരുവിഭാഗങ്ങളിലും നേതാക്കൾ മുൻപിലുണ്ട്. ഇതും ഒത്തുതീർപ്പ് ലയന സാധ്യതകൾക്ക് മങ്ങൽ ഏൽപിച്ചിട്ടുണ്ട്. നിലവിൽ മന്ത്രിസ്ഥാനം ലഭിച്ച ജെഡഎസിന് ലയനം കൊണ്ട് നഷ്ടം മാത്രമേയുണ്ടാകൂവെന്നാണ് വിലയിരുത്തൽ. ഇതാണ് ജെഡിഎസുമായി ലയന ചർച നടത്തുന്നതിൽ ഒരു വിഭാഗത്തെ പിന്തിരിപ്പിക്കുന്നത്.
ആർജെഡി ദേശീയ നേതൃത്വത്തിൻ്റെ നിർദേശാനുസരണം സംസ്ഥാന ഘടകം തങ്ങളുടെ ഏക എംഎൽഎയാണ് കെപി മോഹനൻ എന്ന വാദമുന്നയിച്ച് സ്പീകർക്ക് അടുത്ത ദിവസം കത്ത് നൽകാനാണ് തീരുമാനം. ഇതോടെ എൽജെഡി കേരള ഘടകം പ്രതിസന്ധിയിലാകും. കെപി മോഹനൻ, എംവി ശ്രേയംസ് കുമാർ എന്നിവരടക്കമുള്ള നേതാക്കൾ ദേശീയ തലത്തിൽ നടന്ന ലയന നീക്കത്തിൽ പിന്തുണ നൽകിയവരുമായിരുന്നു. എംപി വീരേന്ദ്രകുമാറിൻ്റെ വിയോഗം സംസ്ഥാന തലത്തിൽ പ്രശ്ന പരിഹാരത്തിന് ഭീഷണിയായി മാറിയ സാഹചര്യം കൂടിയാണിത്.
സ്പീകർക്ക് ആർജെഡി നേതൃത്വം കത്തു നൽകിയാൽ, കെപി മോഹനൻ്റെ നിലപാടാണ് നിർണായമാകുക. മന്ത്രി സ്ഥാനത്തിന് കരുക്കൾ നീക്കി തുടങ്ങിയ എൽജെഡിക്ക് എൽഡിഎഫിൽ തുടരാൻ വിലപേശൽ നടത്താനും ഇതോടെ സാധിക്കും. വിഷയം സങ്കീർണമായാൽ സ്പീകർക്ക് താൽക്കാലിക തീരുമാനം കൈക്കൊള്ളാൻ സാധിക്കുമെങ്കിലും, പ്രശ്ന പരിഹാരം കോടതി തീരുമാനത്തിന് വിധേയമാകാനാണ് സാധ്യത. എന്തായാലും എൽഡിഎഫിൽ നിന്നും, യുഡിഎഫിലെത്തി മന്ത്രി പദത്തിലെത്തി വീണ്ടും മുന്നണി മാറി എൽഡിഎഫിൽ തന്നെ തിരിച്ചെത്തി എൽഎൽഎയായ കെപി മോഹനന് മുന്നണി ലയനം വരും ദിവസങ്ങളിൽ വലിയ തലവേദന തന്നെയാകുമെന്ന് ഉറപ്പാണ്.
Keywords: Kannur-News, Kerala, Kerala-News, News, Politics, Politics-News, JDS, KP Mohanan, Socialist Party, Leader, Speaker, Court, LDF, UDF, KP Mohanan trying for ministry post in second term.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.