Election | ഇഞ്ചോടിഞ്ച് പോരാട്ടം, കെ.പി റെജി കെ യു ഡബ്ല്യു ജെ സംസ്ഥാന പ്രസിഡൻ്റ്
റെജി 1477 വോട്ടു നേടിയപ്പോൾ എതിർ സ്ഥാനാർത്ഥി മലയാള മനോരമയിലെ സാനു ജോർജിന് 1362 വോട്ടുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളു
തൃശൂർ: (KVARTHA) കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് (KUWJ) സംസ്ഥാന പ്രസിഡൻ്റായി കെ.പി റെജിയെ (മാധ്യമം) തിരഞ്ഞെടുത്തു. തൃശൂരിൽ നടന്ന വോട്ടെണ്ണൽ ഞായറാഴ്ച വൈകിട്ടാണ് സമാപിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 117 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് റെജി വിജയിച്ചത്.
റെജി 1477 വോട്ടു നേടിയപ്പോൾ എതിർ സ്ഥാനാർത്ഥി മലയാള മനോരമയിലെ സാനു ജോർജിന് 1362 വോട്ടുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളു. ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിൽ 51 വോട്ടുകൾ അസാധുവായി. ഇതു രണ്ടാം തവണയാണ് കെ.പി റെജി സംസ്ഥാന ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെടുന്നത്.
സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലുള്ള സെക്രട്ടറി ആർ കിരൺ ബാബു (ന്യൂസ് 18 ), സുരേഷ് എടപ്പാൾ (ജനയുഗം) എന്നിവരാണ് മത്സരിക്കുന്നത്. ഇവരുടെ വോട്ടുകൾ ഞായറാഴ്ച രാത്രി തന്നെ തൃശൂർ പ്രസ് ക്ലബ് ഹാളിൽ എണ്ണി തുടങ്ങും. ഇതിനു ശേഷം സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളുടെ വോട്ടുകളും എണ്ണും.