പുനഃസംഘടന: അന്തിമ തീരുമാനം ഹൈക്കമാന്‍ഡി­ന്റേ­ത് -ഉമ്മന്‍ ചാ­ണ്ടി

 


പുനഃസംഘടന: അന്തിമ തീരുമാനം ഹൈക്കമാന്‍ഡി­ന്റേ­ത് -ഉമ്മന്‍ ചാ­ണ്ടി
തി­രു­വ­ന­ന്ത­പുരം: കെ.പി.സി.സി. പു­ന:സം­ഘ­ട­ന­യു­ടെ കാ­ര്യ­ങ്ങള്‍ തീ­രു­മാ­നി­ക്കേണ്ട­ത് ഹൈ­ക്ക­മാന്‍­ഡ് ആ­ണെ­ന്ന് മു­ഖ്യ­മന്ത്രി ഉ­മ്മന്‍ ചാണ്ടി. കെ.പി.സി.സി. പുനഃസംഘടന സംബന്ധിച്ച പട്ടിക ബുധനാഴ്ച രാത്രി വൈകിയാണു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിനു കൈമാറിയ­ത്. കേ­ര­ള­ത്തി­ന്റെ ചു­മ­ത­ല­യു­ള്ള എ.ഐ.സി.സി. ജ­ന­റല്‍ സെ­ക്രട്ട­റി മ­ധു­സൂ­ദ­നന്‍ മി­സ്­ത്രി­യ്­ക്കാ­ണ് പട്ടിക കൈ­മാ­റി­യത്.

പ്രസിഡന്റിനു പുറമെ രണ്ട് വൈസ് പ്രസിഡന്റുമാരും 22 ജനറല്‍ സെക്രട്ടറിമാരുമടക്കം 30 സെക്രട്ടറിമാരും ഉള്‍പ്പെടുന്നതാകും പുതിയ കെ.പി.സി.സി. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഭാരവാഹികളെ തീരുമാനിക്കരുതെന്ന് വി.എം. സുധീരനും എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.സി. ചാക്കോ തുടങ്ങിയവരും ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.

Keywords:  Thiruvananthapuram, KPCC, Oommen Chandy, V.M Sudheeran, Kerala, KPCC: HC will take ultimate decision
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia