ഗ്രൂപ്പ് സമ്മര്‍ദത്തിന് മുന്നില്‍ ജംബോ പട്ടികയ്ക്കു വഴങ്ങി ഒടുവില്‍ കെപിസിസി പ്രസിഡന്റ്; വര്‍ക്കിങ് പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടുന്ന ആള്‍ക്കൂട്ടപട്ടിക രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും
Jan 20, 2020, 10:47 IST
തിരുവനന്തപുരം: (www.kvartha.com 20.01.2020) ഗ്രൂപ്പ് സമ്മര്‍ദത്തിന് മുന്നില്‍ ജംബോ പട്ടികയ്ക്കു വഴങ്ങി ഒടുവില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഗ്രൂപ്പ് സമര്‍ദം ശക്തമായതോടെയാണ് ഒരാള്‍ക്ക് ഒരു പദവിയെന്ന വാദം മുല്ലപ്പള്ളി ഉപേക്ഷിച്ചതെന്നാണു സൂചന. ഇതോടെ വര്‍ക്കിങ് പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും എംപിമാരും എംഎല്‍എമാരും ഉള്‍പ്പടുന്ന ആള്‍ക്കൂട്ടപട്ടിക രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും.
ഒരാള്‍ക്ക് ഒരു പദവിയിലും ജംബോ പട്ടിക പാടില്ലെന്നുമുള്ള നിലപാടുകളില്‍ അവസാനനിമിഷം വരെ മുല്ലപ്പള്ളി ഉറച്ചുനിന്നു. എന്നാല്‍ ഗ്രൂപ്പ് സമ്മര്‍ദം കാരണം ഇത് ഫലം കണ്ടില്ല. മാത്രമല്ല, തര്‍ക്കം തുടര്‍ന്നാല്‍ പട്ടിക ഇനിയും വൈകുമെന്നതും മുല്ലപ്പള്ളി വഴങ്ങാന്‍ കാരണമായി.
അഞ്ചു വര്‍ക്കിങ് പ്രസിഡന്റുമാരും ആറ് വൈസ് പ്രസിഡന്റുമാരും 24 ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടുന്നതാണു പ്രധാന ഭാരവാഹിപ്പട്ടിക. കെ സുധാകരനും കൊടിക്കുന്നില്‍ സുരേഷിനും പുറമെ ഐ ഗ്രൂപ്പില്‍ നിന്ന് വി ഡി സതീശനും എ ഗ്രൂപ്പില്‍ നിന്ന് പി സി വിഷ്ണുനാഥും വര്‍ക്കിങ് പ്രസിഡന്റുമാരാകും.
ഇതിനു പുറമെ ന്യൂനപക്ഷ സമുദായത്തില്‍ നിന്ന് ഒരാള്‍ക്കൂടിയുണ്ടാകും. സാധ്യതയുള്ള കെ വി തോമസിനെ ഡെല്‍ഹിക്കു വിളിപ്പിച്ചിട്ടുണ്ട്. ശൂരനാട് രാജശേഖരന്‍, വി എസ് ശിവകുമാര്‍,എ പി അനില്‍കുമാര്‍, തമ്പാനൂര്‍ രവി എന്നിവര്‍ വൈസ് പ്രസിഡന്റ് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മുന്‍ ഡിസിസി പ്രസിഡന്റുമാരായ എ എ ഷുക്കൂര്‍, ടോമി കല്ലാനി, റോയി കെ പൗലോസ് എന്നിവരെ ഉള്‍പ്പെടുത്തി. സെക്രട്ടറിമാരായിരുന്ന കെ പ്രവീണ്‍കുമാര്‍, ജെയ്‌സണ്‍ ജോസഫ്, പഴകുളം മധു എന്നിവര്‍ക്ക് ജനറല്‍ സെക്രട്ടറിമാരായി സ്ഥാനക്കയറ്റം നല്‍കിയെന്നാണു സൂചന.
സെക്രട്ടറിമാരായി അറുപതുപേരുടേയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 50 പേരുടേയും പട്ടികയാണു ഗ്രൂപ്പ് നേതൃത്വങ്ങള്‍ നല്‍കിയത്. ഇതിനു പുറമെ എംപിമാരുടെ നോമിനികളും ഉള്‍പ്പെടും. കെ സി വേണുഗോപാലുമായി അന്തിമചര്‍ച്ച നടത്തിയശേഷം പട്ടിക തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ സോണിയഗാന്ധിക്കു കൈമാറും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: KPCC list likely to announce soon, Thiruvananthapuram, News, Politics, Trending, KPCC, Mullappalli Ramachandran, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.