Muhammed Faisal | ഖാദി ബോര്‍ഡില്‍ നിന്നും പിരിച്ചുവിട്ട ജീവനക്കാരിക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഹൈകോടതി ആവശ്യപ്പെട്ടിട്ടും നീതി നടപ്പിലാക്കാത്ത പി ജയരാജന്‍ ധാര്‍ഷ്ട്യം വെടിയണമെന്ന് കെ സി മുഹമ്മദ് ഫൈസല്‍

 


കണ്ണൂര്‍: (www.kvartha.com) ഖാദി ബോര്‍ഡില്‍ നിന്നും പിരിച്ചുവിട്ട ജീവനക്കാരിക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഹൈകോടതി ആവശ്യപ്പെട്ടിട്ടും നീതി നടപ്പിലാക്കാത്ത ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ധാര്‍ഷ്ട്യം വെടിയണമെന്ന് കെപിസിസി മെമ്പര്‍ കെ സി മുഹമ്മദ് ഫൈസല്‍ പ്രസ്താവിച്ചു.

കുറ്റിയാട്ടൂരിലെ നിഷയ്ക്ക് നല്‍കാനുള്ള ആനുകൂല്യങ്ങള്‍ നല്‍കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് മഹിള കോണ്‍ഗ്രസ് നേതൃത്വം നല്‍കേണ്ടിവരുമെന്നും, തൊഴിലാളികള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ നല്‍കാതെ ആഡംബര കാറുകള്‍ വാങ്ങാനും, ധൂര്‍ത്തടിക്കാനും വൈസ് ചെയര്‍മാന്‍ കാണിക്കുന്ന ധാഷ്ട്യം ഖാദി പ്രസ്ഥാനത്തെ തകര്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Muhammed Faisal | ഖാദി ബോര്‍ഡില്‍ നിന്നും പിരിച്ചുവിട്ട ജീവനക്കാരിക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഹൈകോടതി ആവശ്യപ്പെട്ടിട്ടും നീതി നടപ്പിലാക്കാത്ത പി ജയരാജന്‍ ധാര്‍ഷ്ട്യം വെടിയണമെന്ന് കെ സി മുഹമ്മദ് ഫൈസല്‍

കണ്ണൂര്‍ ഖാദി ഭവന് മുന്നില്‍ മഹിള കോണ്‍ഗ്രസ് ജില്ലാ കമിറ്റി നടത്തിയ ധര്‍ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് രജനി രാമാനന്ദ് അധ്യക്ഷത വഹിച്ചു. സ്വാഗതം : ഉഷ എം. ഡോ : കെ വി ഫിലോമിന, സി ടി ഗിരിജ, അത്തായി പത്മിനി, ഇ പി ശ്യാമള, കെ പി വസന്ത, നിഷ കുറ്റിയാട്ടൂര്‍, നസീമ കെ പി, കുഞ്ഞമ്മ തോമസ്, ധനലക്ഷ്മി പി വി, വത്സല എം വി, ശര്‍മിള തലശ്ശേരി, ജിഷ വള്ള്യായി, ഇന്ദിര പി കെ, ടി പി വല്ലി നന്ദിയും പറഞ്ഞു.

Keywords: KPCC member Muhammed Faisal against P Jayarajan, Kannur, News, High Court of Kerala, KPCC, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia