സുധീരനെ കെ.പി.സി.സി പ്രസിഡണ്ടാക്കുന്നതിനുള്ള ചര്‍ച്ചയേ നടന്നിട്ടില്ല: ഉമ്മന്‍ ചാണ്ടി
Dec 31, 2013, 18:58 IST
തിരുവനന്തപുരം: ആഭ്യന്തര മന്ത്രിസ്ഥാനത്തേക്ക് നിയമിക്കപ്പെടുന്ന കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയ്ക്ക് പകരം വി.എം. സുധീരനെ കെ.പി.സി.സി. പ്രസിഡണ്ടാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചയേ നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
ഈ സ്ഥാനത്തേക്ക് ആരെങ്കിലും വരുന്നതിനെ താന്‍ എതിര്‍ത്തിട്ടില്ലെന്നും എല്ലാവര്ക്കും അവരവരുടെ അഭിപ്രായം പറയാമെന്നും എന്നാല്‍ കെ.പി.സി.സി പ്രസിഡണ്ട് ആരാകണമെന്ന് തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡാണെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു. സുധീരനെ കെ.പി.സി.സി പ്രസിഡണ്ടാക്കുന്നതിനെ ഉമ്മന്‍ ചാണ്ടി എതിര്‍ത്തതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേസമയം ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിസഭയിലെടുക്കണമെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി സ്ഥിരീകരിച്ചു. ഇക്കാര്യം എല്ലാ കക്ഷികളുമായും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഗണേശ് വീണ്ടും മന്ത്രിസഭയിലേക്ക് വരുന്നത് ന്യായമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗണേഷിന്റെ പേരില്‍ കേസുകളൊന്നും ഇപ്പോഴില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന് തുറന്ന സമീപനമാണ്. അതുള്‍പെടെയുള്ള കാര്യങ്ങള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. ഇടതുപക്ഷം സമരം പിന്‍വലിച്ചതില്‍ പോലീസിനും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും ആശ്വാസമായി എന്നാണ് തന്റെ വിലയിരുത്തലെന്ന് മറ്റൊരു കുറിപ്പില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ആറ് മാസമായപ്പോള്‍ തനിക്ക് ഇടതുപക്ഷത്തിന്റെ സമരം ദിനചര്യയുടെ ഭാഗമായി മാറിയെന്നും ഉമ്മന്‍ ചാണ്ടി കളിയാക്കിയിട്ടുണ്ട്. താന്‍ അവരെ വിമര്‍ശിക്കുക പോലും ചെയ്തിട്ടില്ല. ചില നേതാക്കള്‍ തന്നോട് സ്റ്റേജ് പങ്കിട്ടു എന്നതിന് അവരെ ഇരകളാക്കുന്നത് കാണുമ്പോള്‍ ചിരിയാണ് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനെക്കാള്‍ വലിയ നേതാക്കള്‍ തന്നോടൊപ്പം വേദി പങ്കിട്ടിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി വെളിപ്പെടുത്തി.
രമേശ് ചെന്നിത്തല ജനുവരി ഒന്നിന് പുതുവര്‍ഷത്തില്‍ കേരള മന്ത്രിസഭയില്‍ അംഗമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രാവിലെ 11.20ന് രാജ്ഭവനില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്യും. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കു വരുന്ന കാര്യം നേരത്തേ തന്നെ ചര്‍ച്ച നടത്തിയിരുന്നതും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പരിഗണനയില്‍ ഇരുന്നതുമാണ്. 27ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഇതിന് അനുമതി നല്കി. ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് എത്തിന്നത്. സത്യപ്രതിജ്ഞ കഴിഞ്ഞ ശേഷമാണ് സാധാരണ വകുപ്പ് ഏതെന്ന് തീരുമാനിക്കുന്നത്. ഈ മന്ത്രിസഭയില്‍നിന്ന് ആരുംതന്നെ പുറത്തുപോകുന്നില്ലെന്നും മന്ത്രിസഭ പുനഃസംഘടിപ്പിക്കുക മാത്രമേ ഇപ്പോഴുണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : Kerala, Thiruvananthapuram, Oommen Chandy, Chief Minister, Kerala, V.M Sudheeran, Ramesh Chennithala, Thiruvanchoor Radhakrishnan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.