KPCTO | കുഫോസ് വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈകോടതി വിധി സ്വാഗതാര്‍ഹമെന്ന് കെപിസിടിഒ
Nov 14, 2022, 20:02 IST
കണ്ണൂര്‍: (www.kvartha.com) ഫിഷറീസ് സര്‍വകലാശാലയിലെ (കുഫോസ്) വൈസ് ചാന്‍സലര്‍ നിയമനം നടപടി റദ്ദാക്കിയ ഹൈകോടതി വിധി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിയമ വിരുദ്ധമായി നടക്കുന്ന സര്‍കാര്‍ ഇടപെടലുകള്‍ക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് കെപിസിടി ഒ സംസ്ഥാന സമിതി ഭാരവാഹികള്‍ പ്രസ്താവിച്ചു. യുജിസി ചട്ടങ്ങള്‍ ലംഘിച്ചാണ് വിസിയെ നിയമിച്ചതെന്ന് നിരീക്ഷിച്ച കോടതി യുജിസി ചട്ടപ്രകാരം പുതിയ സെർച് കമിറ്റി രൂപീകരിക്കാന്‍ ഉത്തരവിട്ടത് വിഷയം അതീവ ഗൗരവത്തോടെ കോടതി വീക്ഷിക്കുന്നതെന്നതിന്റെ തെളിവാണ്.
കുഫോസില്‍ നിയമിക്കപ്പെട്ട വ്യക്തിക്ക് യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പ്രവൃത്തി പരിചയം ഇല്ല എന്നതും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രടറിയുടെ ഭാര്യയുടെ സര്‍വകലാശാലാ നിയമന വിഷയത്തിലും സമാന വിവാദമുണ്ടായതും വിഷയം ഒററപ്പെട്ടതല്ലെന്നതിന്റെ തെളിവാണ്.
യുജിസി അനുശാസിക്കുന്ന യോഗ്യതയുള്ളവരെ നിയമിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം സംരക്ഷിക്കാന്‍ സര്‍കാര്‍ തയ്യാറാവണമെന്നും അത്തരത്തിലുള്ള ചര്‍ച അകാഡമിക സമൂഹത്തില്‍ സജീവമാകണമെന്നും കെപിസിടിഒ സംസ്ഥാന ഭാരവാഹികളായ ഡോ. എം ഹരിപ്രിയ, ഡോ. കെഎം ബെന്നി, സജിത് ബാബു, പ്രജു കെ പോള്‍, കെപി സുനി, ഡോ. ബെറ്റി മോള് മാത്യു, ഡോ. സജു മാത്യു എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.