Dharna | സ്‌കൂള്‍ മുറ്റത്ത് പ്രധാന അധ്യാപിക കുഴഞ്ഞുവീണുമരിച്ചെന്ന സംഭവത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ പി എസ് ടി എ പ്രതിഷേധ ധര്‍ണ നടത്തി

 


തലശേരി: (www.kvartha.com) ഇരിവേരി ഈസ്റ്റ് എല്‍ പി സ്‌കൂള്‍ പ്രധാന അധ്യാപിക സമുദിയുടെ മരണത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് സ്‌കൂള്‍ ടീചേഴ്സ് അസോസിയേഷന്‍ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ നോര്‍ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ചും ധര്‍ണയും നടത്തി.

ഡിസിസി അധ്യക്ഷന്‍ മാര്‍ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം നടത്തിയ സ്‌കൂള്‍ മോണിറ്ററിങ് സമയത്ത് എ ഇ ഒയും നൂണ്‍ മീല്‍ കോര്‍ഡിനേറ്ററും പ്രധാന അധ്യാപികയെ ആക്ഷേപിച്ചതിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദം കാരണമാണ് അവര്‍ സ്‌കൂള്‍ മുറ്റത്ത് കുഴഞ്ഞുവീണുമരിക്കാന്‍ കാരണമായതെന്നും സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ വിദ്യാഭ്യാസ അധികൃതര്‍ തയാറാകണമെന്നും മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു.

Dharna | സ്‌കൂള്‍ മുറ്റത്ത് പ്രധാന അധ്യാപിക കുഴഞ്ഞുവീണുമരിച്ചെന്ന സംഭവത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ പി എസ് ടി എ പ്രതിഷേധ ധര്‍ണ നടത്തി

പ്രതിഷേധ ധര്‍ണയില്‍ യുകെ ബാലചന്ദ്രന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റുമാരായ കെ രമേശന്‍, വി മണികണ്ഠന്‍, സംസ്ഥാന നിര്‍വാഹക സമിതിയംഗങ്ങളായ എംകെ അരുണ, പിവി പ്രകാശന്‍, ദിനേശന്‍ പാച്ചോള്‍, എംവി സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രടറി ഇകെ ജയപ്രസാദ് സ്വാഗതവും സി വി എ ജലീല്‍ നന്ദിയും പറഞ്ഞു.

Keywords:  KPSTA staged protest dharna demanding punishment of culprits in case of headmistress collapsing in school yard, Kannur, News,  KPSTA Staged Protest Dharna, Headmistress Collapsing In School Yard, Demanding Punishment, Allegation, AEO, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia