തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ശാസ്ത്ര സാങ്കേതിക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കിഡ്‌സ് ലാബ് പദ്ധതിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള സ്‌കൂളുകള്‍ പ്രിയദര്‍ശിനി പ്‌ളാനറ്റേറിയത്തില്‍ ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടറുമായി ബന്ധപ്പെടണം. ദേശീയ സയന്‍സ് ദിനമായ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് അഞ്ചുവരെയാണ് തിരുവനന്തപുരത്ത് ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ബി.എ.എസ്.എഫ്. കിഡ്‌സ് ലാബ് സംഘടിപ്പിക്കുന്നത്.
കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്താനും ശാസ്ത്രത്തില്‍ അഭിരുചിയുണ്ടാക്കാനും ലക്ഷ്യമിട്ടാണ് പരീക്ഷണാടിസ്ഥാനത്തില്‍ കേരളത്തിലാദ്യമായി കിഡ്‌സ് ലാബ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും ശാസ്ത്ര സാങ്കേതിക മ്യൂസിയവും സഹകരിക്കുന്ന പരിപാടി ബി.എ.എസ്.എഫ്. ഇന്ത്യയുമായി ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്തൊട്ടാകെ എട്ട, ഒമ്പത് ക്‌ളാസുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന 1500 വിദ്യാര്‍ഥികള്‍ക്ക് ഈ പരീക്ഷണ പദ്ധതിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. അന്‍പത് വിദ്യാര്‍ഥികള്‍ വീതം അടങ്ങുന്ന ഓരോ ബാച്ചിനും പരീക്ഷണത്തിനും വിവര ശേഖരണത്തിനും രണ്ടരമണിക്കൂര്‍ ലഭിക്കും. വിവിധ ബിഎഡ് കോളജുകളിലെ വിദ്യാര്‍ഥികളുടെ ഉപദേശവും സഹായവും ലഭ്യമാക്കുമെന്നും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ അറിയിച്ചു.
Keywords: Thiruvananthapuram, School, Kerala, Kids Lamb, KSCSTE - Kids Lab Registrations started, BASF Kids Lamb, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.