തൊടുപുഴ: (www.kvartha.com 12.09.2015) നന്മ വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ.എസ്.ഇ.ബിയെ ലോകോത്തര സ്ഥാപനമാക്കുക, സമയബന്ധതമായി പ്രമോഷന്‍ നല്‍കുക, ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം തടയല്‍ നിയമം അനുസരിച്ച ചട്ടങ്ങള്‍ ബോര്‍ഡിലും നടപ്പിലാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി.
പ്രതിനിധി സമ്മേളനം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ഒ. ഹബീബ്, ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജന. സെക്രട്ടറി ടി.എസ്. രഘുലാല്‍, വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജന. സെക്രട്ടറി എം.പി. ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഊര്‍ജ കേരള അവാര്‍ഡ് നേടിയ ദേശാഭിമാനി ഇടുക്കി ബ്യൂറോ ചീഫ് കെ.ടി. രാജീവിന് കോടിയേരി ബാലകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിച്ചു. മോഹന്‍ കോട്ടറ രചിച്ച വെളിച്ചം തേടുന്ന ഗുഹകള്‍ എന്ന കഥാ സമാഹാരത്തിന്റെ പ്രകാശനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരിക്ക് നല്‍കി പ്രകാശനം ചെയ്തു.
ഭാരവാഹികള്‍: ബി. പ്രദീപ് (പ്രസിഡന്റ്), ജെ.സത്യരാജന്‍ (വര്‍ക്കിംഗ് പ്രസിഡന്റ്), ജെ.മധുലാല്‍, ജെ.മുഹമ്മദ് സിയാദ്, പ്രസാദ് മാത്യു, ജി. ശ്രീകുമാര്‍, വി.സി.ജമിലി(വൈസ് പ്രസിഡന്റുമാര്‍), എം.ജി.സുരേഷ്‌കുമാര്‍ (ജന.സെക്രട്ടറി), പി.വി.ലതീഷ്, ജയപ്രകാശ്, ഒ.പുഷ്പന്‍, സുരേന്ദ്രന്‍, ബിനു (സെക്രട്ടറിമാര്‍), ബി.ഹരികുമാര്‍, കുര്യന്‍ സെബാസ്റ്റ്യന്‍, രഞ്ജനാ ദേവി, ഇ.മനോജ് (സോണല്‍ സെക്രട്ടറിമാര്‍), ടി.ജെ.ജയകുമാര്‍ (ട്രഷറര്‍).
Keywords : Idukki, Kerala, Thodupuzha, Conference, Inauguration.
എം.ജി.സുരേഷ്‌കുമാര്‍ |
ബി. പ്രദീപ് |

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.