തിരുവനന്തപുരം: സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ഇനി മുതല്‍ വൈദ്യുതി ബില്‍ കണ്ട് ഞെട്ടേണ്ടിവരും. സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അഞ്ചരമാസത്തേയക്ക് 300 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്നതിന് ഇരട്ടിത്തുക പിഴ നല്‍കേണ്ടിവരും. അധികം ഉപയോഗിക്കുന്ന ഓരോ യൂണിറ്റിനും 15 രൂപയാണ് പിഴ. വ്യവസായ-വാണിജ്യ ഉപഭോക്താക്കള്‍ക്കും ഇനി വൈദ്യുതി ബില്‍ കണ്ടു ആശ്ചര്യപ്പെടേണ്ടിവരും. വൈദ്യുതി ബോര്‍ഡിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് 86 ലക്ഷം ഉപഭോക്താക്കളില്‍ ഒന്നേകാല്‍ ലക്ഷത്തിലേറെ പ്രതിമാസം 300 യൂണിറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരുണ്ട്.
ഇടത്തരം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബോര്‍ഡിന്റെ ഷോക്കില്‍ നിന്ന് രക്ഷപ്പെടാം. കാലവര്‍ഷം ചതിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
ശനിയാഴ്ച മുതല്‍ ബില്‍ തീയതി വരുന്നവര്‍ക്ക് അധിക ഉപയോഗം കൃത്യമായി കണക്കാക്കാനാകും. എന്നാല്‍ മറ്റുള്ളവര്‍ക്കു രണ്ടുമാസത്തെ ഉപയോഗം കണക്കുകൂട്ടി ഒരുദിവസം എത്രയെന്നു കണ്ടുപിടിച്ചശേഷം അതനുസരിച്ചായിരിക്കും ഇന്നുമുതലുള്ള അധിക ഉപയോഗം കണക്കുകൂട്ടുക. എക്സട്രാ ഹൈടെന്‍ഷന്‍, ഹൈടെന്‍ഷന്‍ ഉപഭോക്താകളുടെ വൈദ്യുതി മീറ്റര്‍ ശനിയാഴ്ചതന്നെ പരിശോധിക്കും. കഴിഞ്ഞമാസത്തെ ഉപയോഗത്തിന്റെ 75 ശതമാനമേ നിലവിലെ നിരക്കില്‍ അനുവദിക്കൂ. അധിക ഉപയോഗത്തിന് ഇരട്ടി നിരക്ക് നല്‍കേണ്ടിവരും. മേയ് 31 വരെയാണ് നിയന്ത്രണം.

Keywords : Thiruvananthapuram, KSEB, Fine, Customers, Unit, Shock, Industry, Electricity bill, Kerala Vartha, Malayalam News, Kerala, KSEB to levy double charge for usage above 300 units
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.