KSRTC | വാഗമണ്‍, മൂന്നാര്‍ വിനോദ സഞ്ചാര യാത്ര നടത്താനൊരുങ്ങി കെഎസ്ആര്‍ടിസി
കണ്ണൂര്‍: (www.kvartha.com) കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്തില്‍ നടത്തികൊണ്ടുപോകുന്ന വാഗമണ്‍ കുമരകം, മൂന്നാര്‍ ടൂര്‍ പാകേജുകള്‍ ഫെബ്രുവരി 24, 25 തീയതികളില്‍ പുറപ്പെടുന്നു. 24ന് വൈകീട്ട് പുറപ്പെടുന്ന വാഗമണ്‍, കുമരകം പാകേജില്‍ താമസവും ഓഫ്റോഡ് ജീപ് സഫാരി, ഹൗസ് ബോട്, കാംപ് ഫയര്‍, ഭക്ഷണവും ഉള്‍പെടെ ഒരാള്‍ക്ക് 3,900 രൂപയാണ് ചാര്‍ജ്.
25ന് രാവിലെ ആറ് മണിക്ക് പുറപ്പെടുന്ന മൂന്നാര്‍ ട്രിപില്‍ ആതിരപ്പള്ളി വെള്ളച്ചാട്ടവും മൂന്നാറിലെ ടോപ് സ്റ്റേഷന്‍, എകോ പോയന്റ്, ബൊടാണികല്‍ ഗാര്‍ഡന്‍, ഫ്ളവല്‍ ഗാര്‍ഡന്‍, ഷൂടിങ് പോയന്റ്, കുങ്ങള തടാകം, മാട്ടുപ്പെട്ടി ഡാം എന്നീ സ്ഥലങ്ങളും കാണാം. താമസവും ഭക്ഷണവും ഉള്‍പെടെ ഒരാള്‍ക്ക് 2150 രൂപയാണ് ചാര്‍ജ്. ബുകിങിനും അന്വേഷണങ്ങള്‍ക്കും 9496131288, 8089463675.
Keywords: Kannur, News, Kerala, KSRTC, Tourism, Travel & Tourism, KSRTC all set to conduct a tourist trip to Vagamon and Munnar.