ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനവും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; 11 പേര്‍ക്ക് പരിക്ക്

 


ഇടുക്കി: (www.kvartha.com 10.12.2021) ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനവും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 പേര്‍ക്ക് പരിക്ക്. പെരുവന്താനം മുറിഞ്ഞ പുഴ ഭാഗത്ത് കെഎസ്ആര്‍ടിസി ബസും ശബരിമല തീര്‍ത്ഥാടകര്‍ വന്ന മിനി ബസുമാണ് കൂട്ടിയിടിച്ചത്. ദേശീയപാതയില്‍ വളഞ്ഞാങ്ങാനത്തിന് സമീപമാണ് അപകടം.

തമിഴ്‌നാട് സ്വദേശികളായ തീര്‍ഥാടകര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ബസ് യാത്രക്കാരിയായ സ്ത്രീയുടെ കഴുത്തിനും പരിക്കേറ്റു. അതേസമയം വ്യാഴാഴ്ച പെരുവന്താനം അമലഗിരിയിലുണ്ടായ  വാഹനാപകടത്തില്‍ ആന്ധ്രാ സ്വദേശികളായ രണ്ട് ശബരിമല തീര്‍ഥാടകര്‍ മരിച്ചിരുന്നു. കര്‍ണൂല്‍ സ്വദേശികളായ ആദി നാരായണും ഈശ്വരപ്പയുമാണ് മരിച്ചത്. 

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനവും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; 11 പേര്‍ക്ക് പരിക്ക്

തീര്‍ഥാടകരുടെ ഇടയിലേയ്ക്ക് തീര്‍ഥാടകരുടെ തന്നെ ബസ് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ട്രാവലറിന്റെ പുറകില്‍ നിന്നിരുന്നവരുടെ ഇടയിലേയ്ക്കാണ് ബസിടിച്ച് കയറിയത്. കാറുമായി കൂട്ടിമുട്ടിയതിനെ തുടര്‍ന്ന് ട്രാവലറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു. ഇവര്‍ക്കിടയിലേയ്ക്കാണ് ബസിടിച്ച് കയറിയത്.

Keywords:  Idukki, News, Kerala, Accident, KSRTC, Bus, Injured, Vehicle, Pilgrims, KSRTC bus collides with Sabarimala pilgrims' vehicle; 11 injured
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia