Suspended | ഡ്യൂടിക്കിടെ പൊതുമധ്യത്തില്‍ തമ്മില്‍ത്തല്ലി കെ എസ് ആര്‍ ടി സി ചെകിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍; ഇരുവര്‍ക്കും സസ്‌പെന്‍ഷന്‍

 


തൊടുപുഴ: (KVARTHA) ഡ്യൂടിക്കിടെ ബസ് സ്റ്റാന്‍ഡില്‍ പൊതുമധ്യത്തില്‍ പരസ്പരം കയ്യേറ്റം നടത്തിയെന്ന സംഭവത്തില്‍ കെ എസ് ആര്‍ ടി സി ചെകിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. തൊടുപുഴ യൂനിറ്റിലെ ഇന്‍സ്പക്ടര്‍ എസ് പ്രദീപിനും മൂവാറ്റുപുഴ യൂനിറ്റിലെ ഇന്‍സ്പക്ടര്‍ രാജു ജോസഫിനുമെതിരെയാണ് നടപടിയെടുത്തത്. പൊതുജനമധ്യത്തില്‍ കോര്‍പറേഷന് അവമതിപ്പുണ്ടാക്കിയെന്ന വിജിലന്‍സ് അന്വേഷണ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെയുള്ള വകുപ്പിന്റെ നടപടി.

Suspended | ഡ്യൂടിക്കിടെ പൊതുമധ്യത്തില്‍ തമ്മില്‍ത്തല്ലി കെ എസ് ആര്‍ ടി സി ചെകിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍; ഇരുവര്‍ക്കും സസ്‌പെന്‍ഷന്‍

തൊടുപുഴ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഒക്ടോബര്‍ രണ്ടിനാണ് ഇരുവരും കയ്യേറ്റം നടത്തിയത്. ബന്തടുക്കയില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ബസില്‍ മുവാറ്റുപുഴയില്‍ വെച്ച് ഇന്‍സ്പക്ടര്‍ രാജു ജോസഫ് പരിശോധനക്കായി കയറി. ബസ് ആനിപടിയിലെത്തിയപ്പോള്‍ പ്രദീപും കയറി പരിശോധന തുടങ്ങി. ഇതിനുശേഷമാണ് രാജു ജോസഫ് കൃത്യമായി പരിശോധിക്കുന്നില്ലെന്ന് ആരോപിച്ച് തര്‍ക്കം ആരംഭിച്ചത്.

തൊടുപുഴ ബസ് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ ഇരുവരും തമ്മില്‍ കയ്യാങ്കളിയായി. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ഡ്രൈവര്‍മാരും കന്‍ഡക്ടര്‍മാരും ചേര്‍ന്നാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് നടപടിയെടുത്തത്.

Keywords:  KSRTC checking inspectors fight in public during duty; both suspended, Idukki, News, KSRTC, Checking Inspectors, Suspended, Vigilance Report, CCTV, Bus Stand, Probe, Drivers, Passengers, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia