Murder Attempt | ഭാര്യയും ആണ്‍സുഹൃത്തും ചേര്‍ന്ന് ഹോര്‍ലിക്‌സില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചുവെന്ന പരാതിയുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍; സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസുകാര്‍ ചെയ്തത്

 


തിരുവനന്തപുരം: (www.kvartha.com) ഭാര്യയും ആണ്‍സുഹൃത്തും ചേര്‍ന്ന് ഹോര്‍ലിക്‌സില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചുവെന്ന പരാതിയുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍. പരാതിയുമായി പാറശാല സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസുകാര്‍ കേസെടുക്കാന്‍ പോലും തയാറായില്ലെന്നും പരാതിക്കാരനായ പാറശാല സ്വദേശി സുധീര്‍ പറയുന്നു. ആറുമാസം മുമ്പാണ് സുധീര്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.

Murder Attempt | ഭാര്യയും ആണ്‍സുഹൃത്തും ചേര്‍ന്ന് ഹോര്‍ലിക്‌സില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചുവെന്ന പരാതിയുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍; സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസുകാര്‍ ചെയ്തത്

ഷാരോണ്‍ കേസില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയരായ പാറശാല പൊലീസിന്റെ മറ്റൊരു വീഴ്ചയുടെ കഥയാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും പരാതിക്കാരന്‍ പറയുന്നു. ഷാരോണ്‍ കേസിന് സമാനമായി വിഷം കൊടുത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സ്ത്രീക്കും ഇവരുടെ ആണ്‍സുഹൃത്തിനുമെതിരെ പരാതി നല്‍കിയെങ്കിലും പൊലീസ് കൃത്യമായ ഇടപെടല്‍ നടത്തിയില്ലെന്നാണ് ഇദ്ദേഹത്തിന്റെ പരാതി.

സംഭവത്തെ കുറിച്ച് സുധീര്‍ പറയുന്നത്:


ആണ്‍സുഹൃത്തിനൊപ്പം ചേര്‍ന്ന് ഹോര്‍ളിക്സില്‍ വിഷം കലര്‍ത്തി നല്‍കി തന്നെ കൊലപ്പെടുത്താന്‍ ഭാര്യയായിരുന്ന സ്ത്രീ ശ്രമിക്കുകയായിരുന്നു. 2018 ജൂലൈയില്‍ ശിവകാശി സ്വദേശിയായ ഭാര്യയും ആണ്‍സുഹൃത്തും ചേര്‍ന്ന് ഹോര്‍ളിക്സില്‍ വിഷം കലര്‍ത്തിയെന്നാണ് പരാതി. തനിക്ക് ഇടയ്ക്കിടയ്ക്ക് തലവേദന അനുഭവപ്പെടുമായിരുന്നു. അപ്പോഴെല്ലാം ആശുപത്രിയില്‍ ചികിത്സയും തേടിയിരുന്നു.

ഒരിക്കല്‍ വീട്ടില്‍ നിന്ന് ഹോര്‍ളിക്സ് കഴിച്ച ശേഷം പുറത്ത് പോയപ്പോള്‍ തലവേദനയും അസ്വാസ്ഥ്യവും അനുഭവപ്പെട്ടു. പാറശാല ആശുപത്രിയിലെത്തിയെങ്കിലും അവിടെ വെച്ച് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും മൂന്ന് ദിവസം വെന്റിലേറ്ററില്‍ കഴിയുകയും ചെയ്തു. പിന്നീട് ഭാര്യ പിണങ്ങിപ്പോയി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് വീട്ടില്‍ നിന്നും സിറിഞ്ചും അലുമിനിയം ഫോസ്ഫെയ്ഡും കണ്ടെത്തിയത്.

വിഷം തമിഴ്നാട്ടില്‍ നിന്ന് കൊറിയറായി അയച്ച് നല്‍കിയതിന് തന്റെ പക്കല്‍ തെളിവും ഉണ്ട്. ഭാര്യ വീട്ടില്‍ നിന്ന് പോയ ശേഷം ഇവരുടെ വസ്ത്രങ്ങള്‍ മാറ്റുന്നതിനായി പരിശോധിച്ചപ്പോഴാണ് ഒരു കവറില്‍ നിന്ന് വിഷം കണ്ടെത്തിയത്. അലുമിനിയം ഫോസ്ഫെയ്ഡ് ഉള്ളില്‍ചെന്നാല്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ തന്നെയാണ് ഉണ്ടായിരുന്നതെന്ന് മെഡികല്‍ റിപോര്‍ടുകളില്‍ നിന്നും വ്യക്തമാണ്. തന്റെ പരാതിയോ കൈവശമുള്ള തെളിവോ പരിശോധിക്കാന്‍ പോലും പൊലീസ് തയാറായില്ലെന്നും പരാതിപ്പെടുന്നു.

Keywords: KSRTC driver complains that wife and boyfriend tried to kill him by mixing poison in Horlicks, Thiruvananthapuram, News, Murder Attempt, Complaint, Police, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia