Protest | ശമ്പളക്കുടിശിക വൈകുന്നതില്‍ പ്രതിഷേധിച്ച് സെക്രടേറിയറ്റിന് മുന്നില്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാരുടെ ശയനപ്രദക്ഷിണം
Jul 29, 2023, 13:29 IST
തിരുവനന്തപുരം: (www.kvartha.com) ശമ്പളക്കുടിശിക വൈകുന്നതില്‍ പ്രതിഷേധിച്ച് സെക്രടേറിയറ്റിന് മുന്നില്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാരുടെ ശയനപ്രദക്ഷിണം. ബിഎംഎസിന്റെ നേതൃത്വത്തിലാണ് ശയനപ്രദക്ഷിണം നടത്തിയത്. പ്രതീകാത്മക ആത്മഹത്യാ സമരം നടത്തുമെന്നും ബിഎംഎസ് അറിയിച്ചു.
ഈ മാസം ശമ്പളം നല്‍കുന്നതിനായി 30 കോടി അനുവദിച്ചിരുന്നുവെങ്കിലും അതുപോലും കൃത്യസമയത്ത് നല്‍കിയില്ലെന്നാണ് തൊഴിലാളികളുടെ ആരോപണം. ഇതു കൂടാതെ രണ്ടാംഗഡു ഇപ്പോഴും മുടങ്ങിയിരിക്കുകയാണ്. ധനവകുപ്പ് പണം അനുവദിച്ചെങ്കിലും തൊഴിലാളികളുടെ കൈകളിലേക്ക് ഇതുവരെ പണം എത്തിയിട്ടില്ല. ഓണം അടുത്ത സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് തൊഴിലാളികള്‍ അറിയിച്ചു.
നേരത്തെ ശമ്പള കുടിശ്ശിക വൈകുന്നതില്‍ പ്രതിഷേധിച്ച് കെ എസ് ആര്‍ ടി സി എംഡിയുടെ വീട്ടിലേക്ക് യൂനിയന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച് നടത്തിയിരുന്നു.
നേരത്തെ ശമ്പള കുടിശ്ശിക വൈകുന്നതില്‍ പ്രതിഷേധിച്ച് കെ എസ് ആര്‍ ടി സി എംഡിയുടെ വീട്ടിലേക്ക് യൂനിയന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച് നടത്തിയിരുന്നു.
Keywords: KSRTC Driver's Protest In front Of Secretariat, Thiruvananthapuram, News, Politics, KSRTC Driver's Protest, BMS, Warning, Salary, Finance Department, Onam, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.