പ്രതിസന്ധിമറികടക്കാനായി കെ.എസ്.ആര്‍.ടി.സി 2225 സര്‍വീസുകള്‍ വെട്ടിച്ചുരുക്കി

 


തിരുവനന്തപുരം: ഡീസല്‍ സബ്‌സിഡി സുപ്രീംകോടതി റദ്ദാക്കിയതോടെ കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി മറികടക്കാനായി സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു. 7,000 രൂപയില്‍ താഴെ വരുമാനമുള്ള സര്‍വീസുകളാണു നിര്‍ത്തിവെക്കുന്നത്. 93ജന്റം സര്‍വീസുകള്‍ റദ്ദാക്കില്ല.

ലാഭകരമല്ലാത്ത 2,225 സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി റദ്ദാക്കി. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയത്. നിലവില്‍ ഡീസല്‍ വാങ്ങാനായി മുടക്കുന്ന തുകയില്‍ വര്‍ധനവ് വരുത്തില്ല. ഇപ്പോഴത്തെ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായാണ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നത് ഉള്‍പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ കെ.എസ്.ആര്‍.ടി.സിയെ പ്രേരിപ്പിച്ചത്.

പ്രതിസന്ധിമറികടക്കാനായി കെ.എസ്.ആര്‍.ടി.സി 2225 സര്‍വീസുകള്‍ വെട്ടിച്ചുരുക്കി
റദ്ദാക്കിയതിലേറെയും ഗ്രാമീണ മേഖലകളിലേക്കുള്ള സര്‍വീസുകളാണ്. ഇവിടങ്ങളില്‍ സ്വകാര്യ ബസുകള്‍ ഏതാനും എണ്ണം മാത്രമാണ് ഓടുന്നത്. കൂടുതല്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഉണ്ടാകും.

Also read:
ദയനീയം, ഈ ആനവണ്ടിയുടെ അവസ്ഥ

Keywords: Diesel Subsidy, KSRTC Service, Kerala, KSRTC Bus, Minister Aryadan Muhammed, Meeting, AITUC, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia