Protested | കണ്ണൂര്‍ ഡിപോയില്‍ ഉദ്ഘാടനത്തിനെത്തിയ ഗതാഗത മന്ത്രിക്കെതിരെ ജീവനക്കാരുടെ പ്രതിഷേധം

 


കണ്ണൂര്‍: (www.kvartha.com) കെ എസ് ആര്‍ ടി സി ഡിപോയില്‍ പുതുച്ചേരി കെ സ്വിഫ്റ്റിന്റെ ഉദ്ഘാടനത്തിനെത്തിയ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനെതിരെ ഒരുവിഭാഗം ജീവനക്കാരുടെ പ്രതിഷേധം. ശമ്പളം കിട്ടാത്തതിനെ തുടര്‍ന്നാണ് ഇവര്‍ പ്രതിഷേധവുമായി രംഗത്തു വന്നത്.

Protested | കണ്ണൂര്‍ ഡിപോയില്‍ ഉദ്ഘാടനത്തിനെത്തിയ ഗതാഗത മന്ത്രിക്കെതിരെ ജീവനക്കാരുടെ പ്രതിഷേധം

കണ്ണൂരില്‍ നിന്നും പോണ്ടിച്ചേരിയിലേക്കുള്ള സ്വിഫ്റ്റ് ബസിന്റെ സര്‍വിസിന്റെ ഫ് ളാഗോഫ് ചെയ്യാനെത്തിയപ്പോഴാണ് ജീവനക്കാര്‍ മന്ത്രിയുടെ പരിപാടി ബഹിഷ്‌ക്കരിക്കുന്നുവെന്നുള്ള ബാനറുമായി പ്രകടനം നടത്തിയത്. സ്വിഫ്റ്റ് ബസിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിക്കുകയും ചെയ്തു.

ട്രാന്‍സ്‌പോര്‍ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരത്തിന് ട്രാന്‍സ്‌പോര്‍ട് വര്‍കേഴ്‌സ് യൂനിയന്‍ ഐഎന്‍ ടിയുസി സംസ്ഥാന സെക്രടറി എ എന്‍ രാജേഷ് യൂനിറ്റ് സെക്രടറി രാജുചാത്തോത്ത്, ടി കമലാക്ഷന്‍, ബി മനോജ്, സി കെ പവിത്രന്‍, ഷാജി കോമത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

എന്നാല്‍ ആരൊക്കെ എതിര്‍ത്താലും മാറ്റങ്ങളിലൂടെയേ കെ എസ് ആര്‍ ടി സിക്ക് മുന്‍പോട്ടു പോകാനാവൂവെന്ന് മന്ത്രി ആന്റണി രാജു പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. എല്ലാ കാലത്തും സര്‍കാരിന് കെ എസ് ആര്‍ ടി സിയെ സഹായിക്കാനാവില്ല. ജീവനക്കാര്‍ പരിഷ്‌കാരങ്ങളുമായി സഹകരിക്കുകയാണ് വേണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Keywords: KSRTC Employees protested against Transport minister, Kannur, News, Protesters, KSRTC, Minister, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia