കർണാടകയിലേക്ക് ബസിൽ പോകുന്നവർക്കായി കെ എസ് ആർ ടി സി നിർദേശങ്ങൾ പുറപ്പെടുവിച്ചു
Aug 1, 2021, 10:14 IST
തിരുവനന്തപുരം: (www.kvartha.com 01.08.2021) കർണാടകയിലേക്ക് ബസിൽ പോകുന്നവർക്കായി കെ എസ് ആർ ടി സി നിർദേശങ്ങൾ പുറപ്പെടുവിച്ചു.
ആഗസ്റ്റ് ഒന്നു മുതൽ കേരളത്തിൽ നിന്നും യാത്ര ചെയ്യുന്നവർക്ക് കർണാടകയിൽ എത്തുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സെർടിഫികറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.
നേരത്തെ ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് പോലും കർണാടകത്തിലേക്ക് യാത്ര ചെയ്യാമെന്ന് സർകാർ അറിയിച്ചിരുന്നു. എന്നാൽ കേരളത്തിൽ നിന്നും കർണാടകയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും നിർബന്ധമായും വാക്സിനേഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് ആർടിപിസിആർ സെർടിഫികറ്റ് ഹാജരാക്കണമെന്നാണ് കർണാടക സർകാരിന്റെ പുതിയ ഉത്തരവ്.
അതിനാൽ കേരളത്തിലെ വിദ്യാർഥികൾ, പൊതുജനങ്ങൾ, വിദ്യാഭ്യാസം, ബിസിനസ്, തുടങ്ങി മറ്റ് കാരണങ്ങൾക്കായി കർണാടകത്തിലേക്ക് പോകുമ്പോൾ 15 ദിവസത്തിലൊരിക്കൽ ആർടിപിസിആർ ടെസ്റ്റിന് വിധേയരാകണമെന്നും നെഗറ്റീവ് ആർടിപിസിആർ സെർടിഫികറ്റ് കൻഡക്ടർ ആവശ്യപ്പെടുമ്പോൾ ഹാജരാക്കണമെന്നും കെഎസ്ആർടിസി അറിയിച്ചു.
അതേസമയം തമിഴ്നാട്ടിൽ നിന്നുള്ള യാത്രാ അനുമതി ലഭിക്കാത്തതിനെ തുടർന്ന് കെഎസ്ആർടിസിക്ക് തമിഴ്നാട്ടിലേക്ക് സെർവീസ് നടത്താൻ കഴിയാത്ത സഹചര്യമാണ് നിലവിലുള്ളത്. സേലം വഴി ബംഗുളുരുവിലേക്കും, നാഗർകോവിൽ, തേനി, വഴിയുമുള്ള സെർവീസുകൾ ഇതിനാൽ നടത്താൻ കഴിയാത്ത സ്ഥിതിയിലാണ്. ഇതിനിടയിലാണ് കർണാടക സർകാരും നിയന്ത്രണം കടുപ്പിക്കുന്നത്.

നിലവിൽ കേരളത്തിൽ നിന്നും ബംഗുളുരൂ, മൈസൂരു, കൊല്ലൂർ എന്നിവിടങ്ങളിലേക്ക് നടത്തുന്ന സെർവീസുകൾ താഴെ പറയുന്നവയാണ്.
തിരുവനന്തപുരം - ബംഗുളുരു (വൈകുന്നേരം 5 മണി), കണ്ണൂർ - ബംഗുളുരു (രാവിലെ 7.35), കണ്ണൂർ- ബംഗുളുരു (രാത്രി 9.30), തലശേരി - ബംഗുളുരു (രാത്രി 8.16), വടകര- ബംഗുളുരു, കോഴിക്കോട് - ബംഗുളുരു (രാവിലെ 7 മണി), കോഴിക്കോട് - ബംഗുളുരു (രാവിലെ 8.34), കോഴിക്കോട് - ബംഗുളുരു (രാവിലെ 10 മണി), കോഴിക്കോട് - ബംഗുളുരു (ഉച്ചയ്ക്ക് 1.30), കോഴിക്കോട് - ബംഗുളുരു (വൈകിട്ട് 6 മണി), കോഴിക്കോട് - ബംഗുളുരു (രാത്രി 7.01), കോഴിക്കോട് - ബംഗുളുരു (രാത്രി 8.01), കോഴിക്കോട് - ബംഗുളുരു (രാത്രി 10.03), കൽപറ്റ - മൈസൂർ (രാവിലെ 5 മണി), കോഴിക്കോട് - മൈസൂർ (രാവിലെ 10.30 ), കോഴിക്കോട്- മൈസൂർ (രാവിലെ 11.15), എറണാകുളം- കൊല്ലൂർ (ഉച്ച തിരിഞ്ഞ് - 3.25 ) ആലപ്പുഴ - കൊല്ലൂർ (വൈകിട്ട് 4 മണി), കൊട്ടാരക്കര - കൊല്ലൂർ (രാത്രി 8 മണി).
ബംഗുളുരുവിൽ നിന്നും കേരളത്തിലേക്ക് നടത്തുന്ന സെർവീസുകൾ;
ബംഗുളുരു - കോഴിക്കോട് (രാവിലെ 8 മണി), ബംഗുളുരു - കോഴിക്കോട് (രാവിലെ 10.03), ബംഗുളുരു - കോഴിക്കോട് (ഉച്ചയ്ക്ക് 12 മണി), ബംഗുളുരു - കോഴിക്കോട് (ഉച്ചയ്ക്ക് 2.03), ബംഗുളുരു - കോഴിക്കോട് (രാത്രി 8 മണി), ബംഗുളുരു - കോഴിക്കോട് (രാത്രി 9.31), ബംഗുളുരു - കോഴിക്കോട് (രാത്രി 10.30), ബംഗുളുരു - കോഴിക്കോട് (രാത്രി 11 മണി), ബംഗുളുരു - തിരുവനന്തപും (ഉച്ച തിരിഞ്ഞ് 3. 25), ബംഗുളുരു - തിരുവനന്തപുരം (വൈകിട്ട് 6.30), ബംഗുളുരു - കണ്ണൂർ (രാവിലെ 9 മണി), ബംഗുളുരു - കണ്ണൂർ (രാത്രി 9.30), ബംഗുളുരു - തലശ്ശേരി (രാത്രി 8.31), ബംഗുളുരു - വടകര (രാത്രി 9.15), മൈസൂർ - കൽപറ്റ (വൈകിട്ട് 5.45), മൈസൂർ - കോഴിക്കോട് (രാവിലെ 9 മണി), മൈസൂർ - കോഴിക്കോട് (രാവിലെ 10.15), മൈസൂർ - കോഴിക്കോട് (വൈകിട്ട് 5 മണി), ബംഗുളുരു - പയ്യന്നൂർ (രാത്രി 9 മണി), കൊല്ലൂർ - ആലപ്പുഴ (രാത്രി 8 മണി), കൊല്ലൂർ - കൊട്ടാരക്കര (രാത്രി 9.10), കൊല്ലൂർ - എറണാകുളം (വൈകിട്ട് 5.30).
Keywords: News, Thiruvananthapuram, KSRTC, Karnataka, Bus, COVID-19, Corona, Kerala, State, KSRTC has issued instructions for those travelling by bus to Karnataka.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.