Salary Delay | കെ എസ് ആര്‍ ടി സി ആദ്യ ആഴ്ചയില്‍ തന്നെ ശമ്പളം വിതരണം ചെയ്യാന്‍ ശ്രമിക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

 
KSRTC salary disbursement in the first week: Minister KB Ganesh Kumar assures timely payment
KSRTC salary disbursement in the first week: Minister KB Ganesh Kumar assures timely payment

Photo Credit: Facebook / KB Ganesh Kumar

● കെ എസ് ആര്‍ ടി സി ഒരുമിച്ച് ശമ്പളം വിതരണം ചെയ്യുന്ന മൂന്നാം മാസമാണിത്.
● ക്രമേണ ഒന്നാം തീയതി തന്നെ ശമ്പളം വിതരണം ചെയ്യും.
● മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടലിന്റെ ഭാഗമായാണ് ഒരുമിച്ച് ശമ്പളം വിതരണം ചെയ്യാന്‍ സാധിക്കുന്നത്.
● ധനകാര്യവകുപ്പ് 50 കോടി രൂപ അനുവദിച്ചതിനെ തുടര്‍ന്നാണ് ഇത് സാധ്യമായത്.

തിരുവനന്തപുരം: (kVARTHA) ആദ്യ ആഴ്ചയില്‍ തന്നെ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഗതാഗതവകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. സെക്രട്ടേറിയറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

കെ എസ് ആര്‍ ടി സി ഒരുമിച്ച് ശമ്പളം വിതരണം ചെയ്യുന്ന മൂന്നാം മാസമാണിത്. ക്രമേണ ഒന്നാം തീയതി തന്നെ ശമ്പളം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടലിന്റെ ഭാഗമായാണ് ഒരുമിച്ച് ശമ്പളം വിതരണം ചെയ്യാന്‍ സാധിക്കുന്നതെന്നും ധനകാര്യവകുപ്പ് 50 കോടി രൂപ അനുവദിച്ചതിനെ തുടര്‍ന്നാണ് ഇത് സാധ്യമായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമയത്തിന് ശമ്പളം വിതരണം ചെയ്യുമെന്ന് അറിവുണ്ടായിരുന്നിട്ടും കെ എസ് ആര്‍ ടി സിയില്‍ ശമ്പളം വൈകുന്നു എന്നാരോപിച്ച് കഴിഞ്ഞ ദിവസം നടന്ന സമരം ദാര്‍ഭാഗ്യകരമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

#KSRTC #SalaryDistribution #KeralaTransport #GaneshKumar #KeralaNews #EmployeeWelfare

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia