Attacked | കണ്‍സഷന്‍ ടികറ്റ് എടുക്കാന്‍ വന്ന പിതാവിനെ മകളുടെ മുന്നിലിട്ട് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി

 


തിരുവനന്തപുരം: (www.kvartha.com) കണ്‍സഷന്‍ ടികറ്റ് എടുക്കാന്‍ വന്ന പിതാവിനെ മകളുടെ മുന്നിലിട്ട് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി. കാട്ടാക്കട കെ എസ് ആര്‍ ടി സി ഡിപോയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മകളുടെ കണ്‍സഷന്‍ ടികറ്റ് എടുക്കാന്‍ വന്ന പഞ്ചായത് ജീവനക്കാരനായ കാട്ടാക്കട ആമച്ചല്‍ സ്വദേശി പ്രേമനെയാണ് ജീവനക്കാര്‍ മര്‍ദിച്ചത്.

Attacked | കണ്‍സഷന്‍ ടികറ്റ് എടുക്കാന്‍ വന്ന പിതാവിനെ മകളുടെ മുന്നിലിട്ട് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

പ്രേമന്റെ മകള്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. സംഭവ സമയത്ത് മകളും സുഹൃത്തും പ്രേമനൊപ്പമുണ്ടായിരുന്നു. കണ്‍സഷന്‍ ടികറ്റ് എടുക്കാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ കോഴ്‌സ് സര്‍ടിഫികറ്റ് വേണമെന്ന് കൗന്‍ഡറില്‍ ഇരുന്ന ജീവനക്കാരന്‍ ആവശ്യപ്പെട്ടു. കോഴ്‌സ് സര്‍ടിഫികറ്റ് നേരത്തെ നല്‍കിയതാണെന്ന് പ്രേമന്‍ പറഞ്ഞു. എന്നാല്‍, കോഴ്‌സ് സര്‍ടിഫികറ്റ് വീണ്ടും നല്‍കാതെ കണ്‍സഷന്‍ തരാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ജീവനക്കാരന്‍.

ആളുകളെ എന്തിനാണ് വെറുതേ ബുദ്ധിമുട്ടിക്കുന്നതെന്നും കെഎസ്ആര്‍ടിസി ഇങ്ങനെയാകാന്‍ കാരണം ഇത്തരം പ്രവൃത്തികളാണെന്നും പ്രേമന്‍ പറഞ്ഞതോടെ തര്‍ക്കമായി. തുടര്‍ന്ന് ജീവനക്കാരനും സുരക്ഷാ ഉദ്യോഗസ്ഥനും പ്രേമനെ വലിച്ചുകൊണ്ടുപോയി തൊട്ടടുത്തുള്ള മുറിയിലിട്ട് മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ പ്രേമന്‍ കാട്ടാക്കട സര്‍കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

Keywords:  KSRTC Staff Attacked Father and Daughter in Thiruvananthapuram, Thiruvananthapuram, News, Attack, Complaint, KSRTC, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia