KSRTC Service | മാനന്തവാടിയില്‍ നിന്ന് കാസര്‍കോട്ടേക്ക് കെഎസ്ആര്‍ടിസി പുതിയ സര്‍വീസ് തുടങ്ങി
Feb 14, 2023, 10:15 IST
കൊട്ടിയൂർ: (www.kvartha.com) മാനന്തവാടിയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് കെഎസ്ആര്‍ടിസി പുതിയ ബസ് സര്‍വീസ് തുടങ്ങി. കൊട്ടിയൂര്‍, കേളകം, മട്ടന്നൂര്‍, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, വഴി കാസര്‍കോട്ടേക്കും തിരിച്ചുമാണ് സര്‍വീസ് നടത്തുന്നത്.
രാവിലെ ആറിന് മാനന്തവാടിയിൽ നിന്നാരംരംഭിച്ച് ഉച്ചയ്ക്ക് ഒന്നിന് അവസാനിക്കുന്ന നിലയിലും തിരിച്ച് ഉച്ച കഴിഞ്ഞ് രണ്ടിന് ആരംഭിച്ച് രാത്രി 8.35ന് മാനന്തവാടിയില്‍ അവസാനിക്കുന്ന രീതിയിലുമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യ സർവീസിന് കേളകത്ത് കെഎസ്ആർടിസി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പ്രസിഡന്റ് ഇജി റോയ്, ബിന്റോ സി കറുകയിൽ, സുരേഷ് എന്നിവർ നേതൃത്വം നൽകി.
Keywords: News,Kerala,State,Kannur,KSRTC,Transport,Travel,Latest-News,Top-Headlines, KSRTC starts new service from Mananthavady to Kasaragod
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.