വിലിജൻസിന്റെ മിന്നൽ പരിശോധനയിൽ ചാരായവുമായി കുടുങ്ങിയ കെ എസ് ആർ ടി സി സ്റ്റേഷൻ മാസ്റ്ററെ സസ്പെൻഡ് ചെയ്‌തു

 


തിരുവനന്തപുരം: (www.kvartha.com 18.07.2021) കെ എസ് ആർ ടി സി ബസ് സ്റ്റേഷനിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ചാരായം കണ്ടെത്തിയ സംഭവത്തിൽ സ്റ്റേഷൻ മാസ്റ്ററെ സസ്പെൻഡ് ചെയ്യാൻ സി എം ഡി ഉത്തരവിട്ടു. പാലാ സ്റ്റേഷൻ മാസ്റ്റർ ജയിംസ് ജോർജിനെതിരെ ആണ് നടപടിയെടുത്തത്.

വിലിജൻസിന്റെ മിന്നൽ പരിശോധനയിൽ ചാരായവുമായി കുടുങ്ങിയ കെ എസ് ആർ ടി സി സ്റ്റേഷൻ മാസ്റ്ററെ സസ്പെൻഡ് ചെയ്‌തു

ജൂലൈ 17 ന് കെ എസ് ആർ ടി സി വിജിലൻസ് നടത്തിയ പരിശോധനയിലാണ് ജയിംസ് ജോർജിന്റെ കൈയ്യിൽ നിന്നും ചാരായം കണ്ടെത്തിയത്. തുടർ നടപടികൾക്കായി പാലാ എക്സൈസ് സർകിൾ ഇൻസ്‌പെക്ടറെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെത്തി ഇയാളിൽ നിന്ന് 500 മിലി ലിറ്റർ ചാരായം പിടികൂടി അബ്കാരി ആക്ട് പ്രകാരം അറസ്റ്റ് ചെയ്തിരുന്നു.

സി എം ഡി യുടെ ഉത്തരവിന് വിരുദ്ധമായി കോർപറേഷന്റെ സത്‌പേരിന് കളങ്കം ചാർത്തുന്ന പ്രവർത്തി ചെയ്തതിനും അറസ്റ്റിലായതിനുമാണ് നടപടി സ്വീകരിച്ചത്.

Keywords:  Kerala, News, Thiruvananthapuram, KSRTC, Government-employees, Police, Vigilance, Raid, Vigilance-Raid, Suspension, KSRTC station master suspended.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia