ശനിയും ഞായറും വിവിധ പരീക്ഷകള്‍ എഴുതുന്നവര്‍ക്ക് സഹായവുമായി കെ എസ് ആര്‍ ടി സി കൂടുതല്‍ സെര്‍വീസുകള്‍ നടത്തും

 


തിരുവനന്തപുരം: (www.kvartha.com 06.08.2021) ആഗസ്റ്റ് ഏഴ്, എട്ട് (ശനി, ഞായര്‍) ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഡിപോകളില്‍ നിന്നും റെയില്‍വെ സ്റ്റേഷനുകളില്‍ നിന്നും കൂടുതല്‍ കെ എസ് ആര്‍ ടി സി ബസ് സെ ര്‍വീസുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
   
ശനിയും ഞായറും വിവിധ പരീക്ഷകള്‍ എഴുതുന്നവര്‍ക്ക് സഹായവുമായി കെ എസ് ആര്‍ ടി സി കൂടുതല്‍ സെര്‍വീസുകള്‍ നടത്തും

ശനിയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ എസ് സി ഡെവലപ്‌മെന്റ് ഓഫീസര്‍ ഗ്രേഡ് രണ്ട്, ജില്ലാ മാനജര്‍ എന്നീ പി എസ് സി പരീക്ഷകളും, ഞായറാഴ്ച തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങിലെ 20 സെന്ററുകളിലായി സെന്‍ട്രല്‍ ആര്‍മിഡ് പൊലീസ് ഫോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയും നടക്കുന്ന സാഹചര്യത്തില്‍ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വേണ്ടിയാണ് കെ എസ് ആര്‍ ടി സി കൂടുതല്‍ സെര്‍വീസിന് തീരുമാനിച്ചത്.

കോവിഡ് പ്രോടോകോള്‍ പാലിച്ച് പരീക്ഷാര്‍ഥികള്‍ക്ക് കൃത്യസമയത്തിന് മുമ്പ് പരീക്ഷാ സെന്ററുകളില്‍ എത്തിച്ചേരാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. www(dot)online(dot)keralartc(dot)com എന്ന വെബ്‌സൈറ്റിലൂടെയും 'Ente KSRTC' എന്ന മൊബൈല്‍ ഫോണ്‍ ആപ്ലികേഷനിലൂടെയും മുന്‍കൂട്ടി ടികെറ്റുകള്‍ ബുക് ചെയ്യാന്‍ അവസരവും ഒരുക്കിയിട്ടുണ്ട്.

Keywords: Kerala, News, Thiruvananthapuram, KSRTC, bus, Online Registration, Online, Railway, State, Officer, Officers, Examination, Kochi, central, COVID-19, Ticket, Top-Headlines, KSRTC will run more services on Saturday and Sunday.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia