KSTA Conference | കെ എസ് ടി എ സംസ്ഥാന സമ്മേളനം ഫെബ്രുവരി ഏഴുമുതല്‍ കണ്ണൂരില്‍
Dec 28, 2023, 19:57 IST
കണ്ണൂര്‍: (KVARTHA) കേരള സ്‌കൂള്‍ ടീചേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 2024 ഫെബ്രവരി ഏഴുമുതല്‍ 10 വരെ കണ്ണൂരില്‍ നടക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ എം വി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ദേശീയ സെമിനാര്‍ ഡിസംബര്‍ 31 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ വൊകേഷനല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ സിപിഎം ജെനറല്‍ സെക്രടറി സീതാറാം യെചൂരി ഉദ്ഘാടനം ചെയ്യും.
ജില്ലയില്‍ 15 കേന്ദ്രങ്ങളിലായി നടക്കുന്ന മെഗാ സെമിനാറിന്റെ തുടക്കം ദേശീയ സെമിനാര്‍ കൂടി ആരംഭിക്കും. കെ സി മഹേഷ്, കെ സി സുധീര്‍, കെ ശശീന്ദ്രന്‍, കെ സി സുനില്‍, കെ പ്രകാശന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: KSTA state conference from February 7 in Kannur, Kannur, News, KSTA State Conference, Inauguration, Sitaram Yechury, M V Jayarajan, Press Meet, Seminar, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.