Criticized | എസ് എസ് എല്‍ സി പാസായവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്‍ വിദ്യാര്‍ഥികളെ അപമാനിച്ചെന്നും മാപ്പു പറയണമെന്നും കെ എസ് യു
 

 
KSU Criticized minister Saji Cherian over remarks on SSLC students, Thiruvananthapuram, News, Criticized, KSU, Politics, SSLC students, Kerala News
KSU Criticized minister Saji Cherian over remarks on SSLC students, Thiruvananthapuram, News, Criticized, KSU, Politics, SSLC students, Kerala News


ഭരണഘടനയെ അപമാനിച്ച മന്ത്രി തല്‍കാലം പത്താം ക്ലാസില്‍ വിജയിച്ച വിദ്യാര്‍ഥികളുടെ നിലവാരം അളക്കാന്‍ പാടുപെടേണ്ടതില്ല
 

തിരുവനന്തപുരം: (KVARTHA) എസ് എസ് എല്‍ സി പാസായവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്‍ വിദ്യാര്‍ഥികളെ അപമാനിച്ചെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധവുമായി കെ എസ് യു രംഗത്ത്. 

സജി ചെറിയാന്‍ വിദ്യാര്‍ഥികളുടെ നിലവാരം അളക്കേണ്ടെന്നും കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പറഞ്ഞു. പത്താം ക്ലാസ് വിജയിച്ച നല്ലൊരു ശതമാനം കുട്ടികള്‍ക്കും എഴുത്തും വായനയും അറിയില്ലെന്നും, എല്ലാവരെയും ജയിപ്പിച്ച് വിടുന്നുവെന്നുമുള്ള മന്ത്രി സജി ചെറിയാന്റെ പ്രസ്താവന കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്നും സേവ്യര്‍ കുറ്റപ്പെടുത്തി.

ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാന്‍ തല്‍കാലം പത്താം ക്ലാസില്‍ വിജയിച്ച വിദ്യാര്‍ഥികളുടെ നിലവാരം അളക്കാന്‍ പാടുപെടേണ്ടതില്ല. അങ്ങനെ എന്തെങ്കിലും സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് ഉത്തരവാദി സജി ചെറിയാനും വി ശിവന്‍കുട്ടിയും ഉള്‍പെട്ട സംസ്ഥാന സര്‍കാരാണെന്നും കെ എസ് യു വിമര്‍ശിച്ചു.


പത്താം ക്ലാസ് വിജയിച്ച വിദ്യാര്‍ഥികളെ പെരുവഴിയില്‍ നിര്‍ത്താതെ ആദ്യം തുടര്‍പഠനത്തിന് ആവശ്യമായ സാഹചര്യം ഒരുക്കുന്നതിന് സര്‍കാര്‍ ശ്രദ്ധ നല്‍കണമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia