കോവിഡ് രോഗി പരിചരണം കിട്ടാത്ത മരിച്ച സംഭവം: ആശുപത്രി ജീവനക്കാര്‍ക്കെതിരെ രംഗത്ത് വന്ന ഡോ. നജ്മ തങ്ങളുടെ പ്രവര്‍ത്തകയല്ലെന്ന് കെ എസ് യു
Oct 22, 2020, 10:28 IST
കൊച്ചി: (www.kvartha.com 22.10.2020) കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗി പരിചരണം കിട്ടാത്ത മരിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ രംഗത്ത് വന്ന ഡോ. നജ്മ തങ്ങളുടെ പ്രവര്‍ത്തകയല്ലെന്ന് കെ എസ് യു. ഡോ. നജ്മ കെ എസ് യു പ്രവര്‍ത്തകയാണെന്നും ആ പ്രസ്ഥാനത്തിന്റെ നേതാവാണെന്നുമുള്ള തരത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണം രാഷ്ട്രീയ ഗൂഢാലോചനകളുടെ ഭാഗമാണ് കെ എസ് യു വ്യക്തമാക്കി.
ഡോ.നജ്മയക്ക് കെ എസ് യുവില്‍ പ്രാഥമിക അഗത്വം പോലും ഇല്ലായിരുന്നുവെന്നും സംഘടന അറിയിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് നജ്മ കളമശ്ശേരി ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന ദേശാഭിമാനി പത്രത്തിലെ വാര്‍ത്ത അടിസ്ഥാന രഹിതവും വില കുറഞ്ഞ രാഷ്ട്രീയ കളിയുടെ ഭാഗമവുമാണെന്നും കെ എസ് യു എറണാകുളം അധ്യക്ഷന്‍ അലോഷ്യസ് സേവര്‍ ആരോപിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.