യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ കെ എസ് യു യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുടെ കൈ ചവിട്ടി ഒടിച്ചു; കത്തിയുടെ പിടികൊണ്ട് പുറത്തും നെഞ്ചത്തും ഇടിച്ചു; എസ് എഫ് ഐ നേതാവിനെതിരെ പരാതി
Nov 28, 2019, 14:25 IST
തിരുവനന്തപുരം: (www.kvartha.com 28.11.2019) യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ കെ എസ് യു യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുടെ കൈ ചവിട്ടി ഒടിച്ചതായി പരാതി. രണ്ടാം വര്‍ഷ എം എ ഹിസ്റ്ററി വിദ്യാര്‍ത്ഥി നിതിന്‍ രാജിന് നേരെയാണ് അക്രമം നടന്നത്. അക്രമത്തില്‍ കൈയ്ക്ക് സാരമായി പരിക്കേറ്റ നിതിനെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഒരു എസ് എഫ് ഐ നേതാവിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഹോസ്റ്റലിലെ നിതിന്റെ മുറിയില്‍ മറ്റു ചിലര്‍ക്കൊപ്പം കത്തിയുമായെത്തി ഭീഷണിപ്പെടുത്തുകയും കത്തിയുടെ പിടികൊണ്ട് പുറത്തും നെഞ്ചത്തും ഇടിച്ചശേഷം കൈ ചവിട്ടി ഒടിക്കുകയുമായിരുന്നുവെന്നാണ് നിതിന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: KSU student complaint againt SFI,Thiruvananthapuram, News, Politics, KSU, SFI, Attack, Injured, Hospital, Treatment, Complaint, Kerala.

സംഭവമറിഞ്ഞെത്തിയ മറ്റ് വിദ്യാര്‍ത്ഥികളാണ് നിതിനെ ആശുപത്രിയിലെത്തിച്ചത്. നിതിന്‍ പതിനാറാം വാര്‍ഡില്‍ ചികിത്സയിലാണ്. എന്നാല്‍ സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് കന്റോണ്‍മെന്റ് പൊലീസ് വെളിപ്പെടുത്തി. അതേസമയം, കോളജിലെ ഒരു വിദ്യാര്‍ത്ഥിയെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്യുകയും താക്കീത് ചെയ്യുകയും ചെയ്തതിന്റെ പ്രതികാരമാണ് കെ എസ് യുവിന്റെ ആരോപണത്തിന് പിന്നിലെന്ന് എസ് എഫ് ഐ പറയുന്നു. വിദ്യാര്‍ത്ഥിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിന് വാര്‍ഡന് പരാതി നല്‍കിയതായും എസ് എഫ് ഐ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: KSU student complaint againt SFI,Thiruvananthapuram, News, Politics, KSU, SFI, Attack, Injured, Hospital, Treatment, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.