Criticized | ബലിപെരുന്നാളിനോടനുബന്ധിച്ച് ഉത്തരേന്‍ഡ്യയില്‍ അരങ്ങേറുക എന്താണെന്ന് ആലോചിച്ചിട്ട് ഒരു എത്തുംപിടിയും കിട്ടുന്നില്ല; യോഗിയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെടി ജലീല്‍
ലക് നൗവില്‍ ഗുണ്ടാ രാജിനെതിരായി സമാജ് വാദി പാര്‍ടിയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കണം
ബിജെപിയെ തോല്‍പ്പിക്കാന്‍ 'ഇന്‍ഡ്യ' മുന്നണിക്ക് വോടുചെയ്തു എന്ന കുറ്റം മാത്രമേ മുസ്ലിം സമൂഹം ചെയ്തിട്ടുള്ളു
അതിന്റെ പേരില്‍ അക്രമം നേരിടുന്നവരെ സംരക്ഷിക്കാന്‍ അഖിലേഷിനും രാഹുലിനും കഴിയുന്നില്ലെങ്കില്‍ 'ഇന്‍ഡ്യ' മുന്നണിയുടെ ഭാവി കണ്ടറിയേണ്ടിവരുമെന്നും മുന്നറിയിപ്പ്
മലപ്പുറം: (KVARTHA) ബക്രീദ് ആഘോഷങ്ങളില്‍ കര്‍ശന നിര്‍ദേശങ്ങള്‍ നടപ്പാക്കിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കെടി ജലീല്‍. യു പിയില്‍ വീണ്ടും മുസ്ലിംവേട്ട? എന്ന് ഫേസ് ബുക് പോസ്റ്റിലൂടെയാണ് ജലീല്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഉത്തര്‍പ്രദേശില്‍ പൊലീസിന്റെ എന്‍കൗണ്ടര്‍ അറ്റാക്കില്‍ കൊല്ലപ്പെട്ടത് പതിനായിരത്തിലധികം ആളുകളാണെന്നും അതില്‍ മഹാഭൂരിഭാഗവും ഒരു പ്രത്യേക ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണെന്നും ജലാല്‍ പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ച് മുസ്ലിം എംഎല്‍എമാരെയാണ് വിവിധ കേസുകളില്‍ കുടുക്കി ജയിലില്‍ അടച്ചിരിക്കുന്നതെന്നും അതിലൊരാളാണ് കല്‍തുറുങ്കില്‍ കിടന്ന് ആവശ്യമായ ചികില്‍സ കിട്ടാതെ ദിവസങ്ങള്‍ക്ക് മുമ്പ് മരണിച്ചതെന്നും എന്നാല്‍ അദ്ദേഹത്തെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്നതാണെന്ന ആരോപണം ഉയര്‍ന്നിരുന്നുവെന്നും ജലീല്‍ പോസ്റ്റില്‍ പറയുന്നു.
ബലിപെരുന്നാളിനോടനുബന്ധിച്ച് ഉത്തരേന്‍ഡ്യയില്‍ അരങ്ങേറുക എന്താണെന്ന് അലോചിച്ചിട്ട് ഒരു എത്തുംപിടിയും കിട്ടുന്നില്ലെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. അനുവദിക്കപ്പെട്ട സ്ഥലങ്ങളിലേ പെരുന്നാള്‍ നമസ്‌കാരം നടത്താവൂ. ഡ്രോണുകള്‍ വെച്ച് അവ നിരീക്ഷിക്കുമെന്നൊക്കെ ഒരു സര്‍കാര്‍ പറയുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു. ഇനി അഥവാ അങ്ങനെ സംഭവിച്ചാല്‍ തന്നെ ഏറിക്കഴിഞ്ഞാല്‍ പത്ത് മിനുട്ടിലധികം പെരുന്നാള്‍ നമസ്‌കാരം നീണ്ടുനില്‍ക്കില്ല.
പള്ളികള്‍ ഭക്തരെക്കൊണ്ട് നിറഞ്ഞാല്‍ സാധാരണ ഗതിയില്‍ പുറത്തേക്ക് ക്യു നീളുക പതിവാണ്. നമസ്‌കാരം റോട്ടിലേക്ക് ഇറങ്ങുന്നത് തടയാനാകണം ഗവണ്‍മെന്റിന്റെ പ്രസ്താവന ഒരു താക്കീതായി പുറത്തു വന്നിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുസ്ലിങ്ങള്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ജുമുഅ പോലും ആളുകള്‍ അധികമാകുന്നത് തടഞ്ഞ്, മറ്റുള്ളവര്‍ക്ക് പ്രയാസം സൃഷ്ടിക്കാതെ ഒരു പള്ളിയില്‍ തന്നെ രണ്ടും മൂന്നും തവണ ജുമുഅ നമസ്‌കാരം നടത്തുന്നത് പല അമേരികന്‍- യൂറോപ്യന്‍ നഗരങ്ങളിലും കാണാം.
പത്തോ പതിനഞ്ചോ മിനുട്ടുകള്‍ ഇടവിട്ട് ഒന്നില്‍ കൂടുതല്‍ പെരുന്നാള്‍ നമസ്‌കാരങ്ങള്‍ കൂട്ടമായി പള്ളിക്കകത്തോ അനുവദിക്കപ്പെട്ട ഈദ് ഗാഹുകളിലോ നമസ്‌കരിക്കുന്നതില്‍ യാതൊരു അപാകതയുമില്ലെന്നും അദ്ദേഹം പറയുന്നു. ഉത്തരേന്‍ഡ്യയിലെ പണ്ഡിത നേതൃത്വം ഇക്കാര്യത്തെ സംബന്ധിച്ച് സഗൗരവം ആലോചിച്ച് നിലപാട് പറയാന്‍ തയ്യാറായാല്‍ വലിയ കാര്യമാകും.
വിശ്വാസികളെ യുപി പൊലീസിന്റെ വെടിയുണ്ടകള്‍ക്ക് മുന്നിലേക്ക് എറിഞ്ഞ് കൊടുക്കാതെ നോക്കാം.
യുപിയിലെ റായ്ബറേലിയില്‍ നിന്ന് ജയിച്ച രാഹുല്‍ ഗാന്ധിയും യുപി മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കലാപ ശ്രമങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ എത്രയുംവേഗം ഇടപെടണമെന്നും അദ്ദേഹം പോസ്റ്റില്‍ ആവശ്യപ്പെട്ടു.
'ഇന്‍ഡ്യ' മുന്നണിയെ ഉത്തര്‍പ്രദേശില്‍ ജയിപ്പിക്കാനും ബിജെപിയെ പരാജയത്തിന്റെ പടുകുഴിയിലേക്ക് തള്ളാനും പരിശ്രമിച്ച സമൂഹത്തിനു നേര്‍ക്ക് അധികാരത്തിന്റെ രഥമുരുളുമ്പോള്‍ പ്രതിരോധിക്കേണ്ട ചുമതല അവര്‍ക്കുണ്ട്. ഉടന്‍തന്നെ രണ്ടു നേതാക്കളും പ്രശ്‌നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്നും മരിച്ചവരുടെ കുടുംബങ്ങളെ സമാശ്വസിപ്പിക്കണമെന്നും ജലീല്‍ ആവശ്യപ്പെടുന്നു.
മുഖ്യമന്ത്രി യോഗിയെ നേരില്‍ കണ്ട് പ്രതിഷേധമറിയിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. യുപി യില്‍ തോന്നിവാസം കാട്ടിയാല്‍ ചോദിക്കാനും പറയാനും ആളുണ്ടെന്ന് ഭരണാധികൂടം മനസ്സിലാക്കട്ടെ. മൗനം കൊണ്ട് ഓട്ടയടക്കുന്ന സ്ഥിരം പല്ലവി ആവര്‍ത്തിക്കരുതെന്നും അദ്ദേഹം പറയുന്നു.
ലക് നൗവില്‍ ഗുണ്ടാ രാജിനെതിരായി സമാജ് വാദി പാര്‍ടിയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപിയെ തോല്‍പ്പിക്കാന്‍ 'ഇന്‍ഡ്യ' മുന്നണിക്ക് വോടുചെയ്തു എന്ന കുറ്റം മാത്രമേ മുസ്ലിം സമൂഹം ചെയ്തിട്ടുള്ളു. അതിന്റെ പേരില്‍ അക്രമം നേരിടുന്നവരെ സംരക്ഷിക്കാന്‍ അഖിലേഷിനും രാഹുലിനും കഴിയുന്നില്ലെങ്കില്‍ 'ഇന്‍ഡ്യ' മുന്നണിയുടെ ഭാവി കണ്ടറിയേണ്ടിവരുമെന്നും ജലീല്‍ മുന്നറിയിപ്പ് നല്‍കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
യു.പിയില്‍ വീണ്ടും മുസ്ലിംവേട്ട?
കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഉത്തര്‍പ്രദേശില്‍ പോലീസിന്റെ എന്‍കൗണ്ടര്‍ അറ്റാക്കില്‍ കൊല്ലപ്പെട്ടത് പതിനായിരത്തിലധികം ആളുകളാണ്. അതില്‍ മഹാഭൂരിഭാഗവും ഒരു പ്രത്യേക ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍. അഞ്ച് മുസ്ലിം എം.എല്‍.എമാരെയാണ് വിവിധ കേസുകളില്‍ കുടുക്കി ജയിലില്‍ അടച്ചിരിക്കുന്നത്. അതിലൊരാളാണ് കല്‍തുറുങ്കില്‍ കിടന്ന് ആവശ്യമായ ചികില്‍സ കിട്ടാതെ ദിവസങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടത്. അദ്ദേഹത്തെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്നതാണെന്നും ആരോപണമുണ്ട്.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ ദയനീയമായാണ് ആഖജ തോറ്റത്. കഴിഞ്ഞ പ്രാവശ്യം ലഭിച്ചതിന്റെ പകുതി സീറ്റുകള്‍ പോലും അവിടെ നിന്ന് കിട്ടിയില്ല. സ്വന്തമായി കേവല ഭൂരിപക്ഷം ബി.ജെ.പിക്ക് ലോകസഭയില്‍ കിട്ടാത്തതില്‍ യു.പിക്കും മഹാരാഷ്ട്രക്കുമുള്ള പങ്ക് ചെറുതല്ല. 70 സീറ്റുകള്‍ യു.പിയില്‍ നിന്ന് കിട്ടുമെന്ന് വീമ്പിളക്കിയ യോഗി ആദിത്യനാഥ് തല ഉയര്‍ത്താനാകാതെ അപമാനിതനായി മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇരിക്കുന്നത് നാം കണ്ടതാണ്.
യു.പിയില്‍ തോറ്റതിന്റെ കലിപ്പ് ചിലര്‍ തീര്‍ത്തത് രണ്ട് ഇസ്ലാമിക പണ്ഡിതന്മാരായ ഫസലുറഹ്‌മാനെയും മൗലാനാ ഫാറൂഖിനെയും നിഷ്ഠൂരം കൊലപ്പെടുത്തിക്കൊണ്ടാണ്. അന്‍പതുകാരനായ ഫസലുറഹ്‌മാന്‍ കൊല്ലപ്പെട്ടത് ഷംലി ജില്ലയിലെ ബല്ലാമജ്‌റ ഗ്രാമത്തിലാണ്. അറുപത്തിയേഴുകാരനായ മൗലാനാ ഫാറൂഖ് പ്രതാപ്ഗഡിലെ സോണ്‍പൂര്‍ സ്വദേശിയാണ്. ജംഇയ്യത്തുല്‍ ഉലമയുടെ ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം. മൂന്ന് ദിവസങ്ങള്‍ക്കിടയിലാണ് ഈ രണ്ട് കൊലകളും നടന്നത്. യു.പിയിലെ രണ്ടു മസ്ജിദുകളില്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കിയ ഇമാമുമാരായിരുന്നു ഇരുവരും. ചത്തിസ്ഗഡില്‍ രണ്ട് മുസ്ലിം യുവാക്കളെ മതഭ്രാന്ത് തലക്കുപിടിച്ച ജനക്കൂട്ടം തല്ലിക്കൊന്നതും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. അക്ബര്‍നഗറില്‍ മുസ്ലിം വീടുകള്‍ക്കു നേരെ ബുള്‍ഡോസറുകള്‍ ഉരുട്ടിയാണ് അധികാരികള്‍ പ്രതികാരം തീര്‍ത്തത്.
ബലിപെരുന്നാളിനോടനുബന്ധിച്ച് എന്തൊക്കെയാണാവോ ഉത്തരേന്ത്യയില്‍ അരങ്ങേറുക? അലോചിച്ചിട്ട് ഒരു എത്തുംപിടിയും കിട്ടുന്നില്ല. അനുവദിക്കപ്പെട്ട സ്ഥലങ്ങളിലേ പെരുന്നാള്‍ നമസ്‌കാരം നടത്താവൂ. ഡ്രോണുകള്‍ വെച്ച് അവ നിരീക്ഷിക്കുമെന്നൊക്കെ ഒരു സര്‍ക്കാര്‍ പറയുന്നത് എന്തിനാണ്? ഇനി അഥവാ അങ്ങിനെ സംഭവിച്ചാല്‍ തന്നെ ഏറിക്കഴിഞ്ഞാല്‍ പത്ത് മിനുട്ടിലധികം പെരുന്നാള്‍ നമസ്‌കാരം നീണ്ടുനില്‍ക്കില്ല. പള്ളികള്‍ ഭക്തരെക്കൊണ്ട് നിറഞ്ഞാല്‍ സാധാരണ ഗതിയില്‍ പുറത്തേക്ക് ക്യു നീളുക പതിവാണ്.
നമസ്‌കാരം റോട്ടിലേക്ക് ഇറങ്ങുന്നത് തടയാനാകണം ഗവണ്‍മെന്റിന്റെ പ്രസ്താവന ഒരു താക്കീതാ പുറത്തു വന്നിരിക്കുന്നത്? ഇത്തരം സന്ദര്‍ഭങ്ങളില്‍ മുസ്ലിങ്ങള്‍ സൂക്ഷ്മത പുലര്‍ത്തണം. ജുമുഅ പോലും ആളുകള്‍ അധികമാകുന്നത് തടഞ്ഞ്, മറ്റുള്ളവര്‍ക്ക് പ്രയാസം സൃഷ്ടിക്കാതെ ഒരു പള്ളിയില്‍ തന്നെ രണ്ടും മൂന്നും തവണ ജുമുഅ നമസ്‌കാരം നടത്തുന്നത് പല അമേരിക്കന്‍- യൂറോപ്യന്‍ നഗരങ്ങളിലും കാണാം. പത്തോ പതിനഞ്ചോ മിനുട്ടുകള്‍ ഇടവിട്ട് ഒന്നില്‍ കൂടുതല്‍ പെരുന്നാള്‍ നമസ്‌കാരങ്ങള്‍ കൂട്ടമായി പള്ളിക്കകത്തോ അനുവദിക്കപ്പെട്ട ഈദ് ഗാഹുകളിലോ നമസ്‌കരിക്കുന്നതില്‍ യാതൊരു അപാകതയുമില്ല. ഉത്തരേന്ത്യയിലെ പണ്ഡിത നേതൃത്വം ഇക്കാര്യത്തെ സംബന്ധിച്ച് സഗൗരവം ആലോചിച്ച് നിലപാട് പറയാന്‍ തയ്യാറായാല്‍ വലിയ കാര്യമാകും. വിശ്വാസികള യു.പി പോലീസിന്റെ വെടിയുണ്ടകള്‍ക്ക് മുന്നിലേക്ക് എറിഞ്ഞ് കൊടുക്കാതെ നോക്കാം.
യു.പിയിലെ റായ്ബറേലിയില്‍ നിന്ന് ജയിച്ച രാഹുല്‍ ഗാന്ധിയും യു.പി മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കലാപ ശ്രമങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ എത്രയുംവേഗം ഇടപെടണം. 'ഇന്‍ഡ്യ' മുന്നണിയെ ഉത്തര്‍പ്രദേശില്‍ ജയിപ്പിക്കാനും ബി.ജെ.പിയെ പരാജയത്തിന്റെ പടുകുഴിയിലേക്ക് തള്ളാനും പരിശ്രമിച്ച സമൂഹത്തിനു നേര്‍ക്ക് അധികാരത്തിന്റെ രഥമുരുളുമ്പോള്‍ പ്രതിരോധിക്കേണ്ട ചുമതല അവര്‍ക്കുണ്ട്. ഉടന്‍തന്നെ രണ്ടു നേതാക്കളും പ്രശ്‌നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണം. മരച്ചവരുടെ കുടുംബങ്ങളെ സമാശ്വസിപ്പിക്കണം.
മുഖ്യമന്ത്രി യോഗിയെ നേരില്‍ കണ്ട് പ്രതിഷേധമറിയിക്കണം. യു.പി യില്‍ തോന്നിവാസം കാട്ടിയാല്‍ ചോദിക്കാനും പറയാനും ആളുണ്ടെന്ന് ഭരണാധികൂടം മനസ്സിലാക്കട്ടെ. മൗനം കൊണ്ട് ഓട്ടയടക്കുന്ന സ്ഥിരം പല്ലവി ആവര്‍ത്തിക്കരുത്. ലക്‌നോയില്‍ ഗുണ്ടാരാജിനെതിരായി സമാജ്വാദി പാര്‍ട്ടിയുടെയും കോണ്‍ഗ്രസ്സിന്റെയും നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കണം. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ 'ഇന്‍ഡ്യ'' മുന്നണിക്ക് വോട്ടുചെയ്തു എന്ന കുറ്റം മാത്രമേ മുസ്ലിം സമൂഹം ചെയ്തിട്ടുള്ളു. അതിന്റെ പേരില്‍ അക്രമം നേരിടുന്നവരെ സംരക്ഷിക്കാന്‍ അഖിലേഷിനും രാഹുലിനും കഴിയുന്നില്ലെങ്കില്‍ 'ഇന്‍ഡ്യ' മുന്നണിയുടെ ഭാവി കണ്ടറിയേണ്ടിവരും.