KT Jaleel | അബ്ദുല്‍ നാസര്‍ മഅ്ദനിക്കെതിരായ ഫേസ് ബുക് പോസ്റ്റിട്ടെന്ന വ്യാജേന സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം; സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി മുന്‍ മന്ത്രി കെ ടി ജലീല്‍

 


മലപ്പുറം: (www.kvartha.com) പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിക്കെതിരായ ഫേസ് ബുക് പോസ്റ്റിട്ടെന്ന വ്യാജേന സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം; സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി മുന്‍ മന്ത്രി കെ ടി ജലീല്‍. തന്റെ ഫേസ് ബുക് പോസ്റ്റിലൂടെയാണ് ജലീല്‍ ഇക്കാര്യം അറിയിച്ചത്. പരാതിയുടെ സ്‌ക്രീന്‍ ഷോടും അദ്ദേഹം പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്.

ഒരു നിലക്കും തോല്‍പ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഉണ്ടാകുന്ന അസഹിഷ്ണുതയില്‍ നിന്നാണ് ഇത്തരം തെമ്മാടിത്തരങ്ങള്‍ ഉടലെടുക്കുന്നതെന്ന് പറഞ്ഞ ജലീല്‍ ജിദ്ദ കെഎംസിസി ഭാരവാഹിയായ മുസ്തഫ കൊഴിശീരി ഉള്‍പെടെ ഔദ്യോഗികവും അല്ലാത്തവരുമായ ലീഗ് സൈബര്‍ ക്രിമിനലുകളാണ് ഈ കുപ്രചരണങ്ങള്‍ക്ക് പിന്നിലെന്നും ആരോപിച്ചു.

മുമ്പും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അപ്പോഴൊക്കെ കണ്ണടക്കാറാണ് പതിവെന്നും ജലീല്‍ പറയുന്നു. എന്നാല്‍ മഅ്ദനിക്കെതിരെ ഞാന്‍ എഴുതി പോസ്റ്റ് ചെയ്യുകയും മുക്കുകയും ചെയ്തു എന്ന് പറയുന്ന വ്യാജ സ്‌ക്രീന്‍ഷോടിന്റെ കാര്യത്തില്‍ മിണ്ടാതിരിക്കാനാവില്ലെന്ന് പറഞ്ഞ ജലീല്‍ കെഎംസിസി യെ പോലുള്ള ഒരു സംഘടന ഇത്തരം സൈബര്‍ ക്രിമിനലുകള്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍ തീരുന്നതാണ് ഇത്തരം പ്രശ്‌നങ്ങളെന്നും ചൂണ്ടിക്കാട്ടുന്നു.

KT Jaleel | അബ്ദുല്‍ നാസര്‍ മഅ്ദനിക്കെതിരായ ഫേസ് ബുക് പോസ്റ്റിട്ടെന്ന വ്യാജേന സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം; സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി മുന്‍ മന്ത്രി കെ ടി ജലീല്‍

പോസ്റ്റിന്റെ പൂര്‍ണരൂപം:


പരാതി നല്‍കി.
അബ്ദുല്‍ നാസര്‍ മഅദനിക്കെതിരായി ഞാന്‍ എഫ്.ബിയില്‍ പോസ്റ്റ് ചെയ്തു എന്ന വ്യാജേന ചില ലീഗ് സൈബര്‍ ക്രിമിനലുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. ഒരു നിലക്കും തോല്‍പ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഉണ്ടാകുന്ന അസഹിഷ്ണുതയില്‍ നിന്നാണ് ഇത്തരം തെമ്മാടിത്തങ്ങള്‍ ഉടലെടുക്കുന്നത്.
 
ജിദ്ദ കെ.എം.സി.സി ഭാരവാഹിയായ മുസ്തഫ കൊഴിശീരി ഉള്‍പ്പടെ ഔദ്യോഗികവും അല്ലാത്തവരുമായ ലീഗ് സൈബര്‍ ക്രിമിനലുകളാണ് ഈ കുപ്രചരണങ്ങള്‍ക്കു പിന്നില്‍. മുമ്പും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലതിലും കണ്ണടക്കാറാണ് പതിവ്. 

എന്നാല്‍ മദനിക്കെതിരെ ഞാന്‍ എഴുതി പോസ്റ്റ് ചെയ്യുകയും മുക്കുകയും ചെയ്തു എന്ന് പറയുന്ന വ്യാജ സ്‌ക്രീന്‍ഷോട്ടിന്റെ കാര്യത്തില്‍ മിണ്ടാതിരിക്കാനാവില്ല. KMCCയെ പോലുള്ള ഒരു സംഘടന ഇത്തരം സൈബര്‍ ക്രിമിനലുകള്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍ തീരുന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍
-------------------------------------------
ബഹുമാനപ്പെട്ട കേരള പോലീസ് മേധാവി മുമ്പാകെ കെ.ടി.ജലീല്‍ എം.ല്‍.എ. ബോധിപ്പിക്കുന്നത്,
ബഹുമാന്യരെ,
ഞാന്‍ മലപ്പുറം ജില്ലയിലെ തവനൂരില്‍ നിന്നുള്ള നിയമ സഭാംഗമാണ്. എന്റെ ഫേസ്ബുക് പ്രൊഫൈല്‍ ഐ.ഡി താഴെപ്പറയുന്നവയാണ്.

https://www.facebook.com/drkt.jaleel?mibextid=LQQJ4d
എന്റെ പ്രൊഫൈല്‍ ഫോട്ടോകളും ഞാന്‍ ഉപയോഗിച്ചത് പോലുള്ള അക്ഷര ഫോണ്ടുകളും ഉപയോഗിച്ച് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് എന്റേതെന്നു വിശ്വസിപ്പിക്കുന്നതിനായി എന്റെ പേരില്‍ വ്യാജമായി ഇലക്ട്രോണിക് ഡിവൈസുകള്‍ ഉപയോഗിച്ച് ഫേസ്ബുക് പ്രൊഫൈലുകള്‍ ഉണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും, ജനങ്ങള്‍ക്കിടയില്‍ സംഘര്‍ഷം ഉണ്ടാക്കുന്നതിനും വേണ്ടി ഗൂഢാലോചന നടത്തി കൃത്യമായ പദ്ധതികളോടെ താഴെപറയുന്ന ഫേസ്ബുക് പ്രൊഫൈലുകളില്‍ നിന്നു വ്യാജ പോസ്റ്റുകള്‍ നിര്‍മ്മിച്ച് സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

1)https://www.facebook.com/10001710.../posts/1377066916206813/
2)https://www.facebook.com/10000.../posts/6396216157142113/....
മേല്‍ പ്രൊഫൈലുകള്‍ പരിശോധിച്ചാല്‍ സൈബര്‍ ലീഗ്, IMUL Cyber Army, Jalshi Jaleel, Sidhique Pambalath, Alimerit Alimerit എന്നിവരാണെന്നു മനസ്സിലാകും. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തി സംഘര്‍ഷം ഉണ്ടാക്കുകയും എന്നെ സമൂഹത്തിനു മുന്നില്‍ അപകീര്‍ത്തിപ്പെടുത്തുകയുമാണ് മേല്‍ പ്രൊഫൈലുകളില്‍ വ്യാജമായി പോസ്റ്റുകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം.

വ്യക്തിപരമായി ഞാന്‍ എടുക്കുന്നതും എന്റെ പ്രസ്ഥാനം എടുക്കുന്നതുമായ നിലപാടുകളോടുള്ള വിരോധമാണ് ഇത്തരം പോസ്റ്റുകള്‍ക്ക് കാരണം. മേല്‍ പ്രൊഫൈലുകള്‍ ഇന്ത്യന്‍ ശിക്ഷ നിയമത്തിലേയും ഇന്‍ഫര്‍മേഷന്‍ ടെക്ള്‍നോളജി നിയമത്തിലേയും കേരള പോലീസ് നിയമത്തിലേയും വ്യത്യസ്ഥമായ വകുപ്പുകള്‍ പ്രകാരമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ചെയ്തിട്ടുള്ളത്.

മേല്‍ കക്ഷികള്‍ നടത്തിയ കാര്യത്തില്‍ എനിക്ക് പരാതിയുണ്ട്. ആയതില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ ശിക്ഷ ഉറപ്പാക്കുന്നതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പ്രസ്തുത പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും ഇതോടൊപ്പം അടക്കം
ചെയ്യുന്നു.

സ്‌നേഹപൂര്‍വ്വം
ഡോ:കെ.ടി.ജലീല്‍
തിരുവനന്തപുരം
19-07-2023

 

Keywords:  KT Jaleel FB post on cyber criminals, Malappuram, News, FB Post, Allegation, KMCC, Allegation, Complaint, KT Jaleel, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia